Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാലും പഴവും ഒരുമിച്ച് കഴിക്കുന്നത് ആരോ​ഗ്യത്തിന് ദോഷമോ?

Milk and Banana

നിഹാരിക കെ.എസ്

, ചൊവ്വ, 4 നവം‌ബര്‍ 2025 (14:55 IST)
മിൽക് ഷേക്കിലും സ്മൂത്തിയിലും പഴത്തിന്റെ ടേസ്റ്റ് ഒന്ന് വേറെ തന്നെയാണ്. പാലും പഴവും ഒരുമിച്ച് അടിച്ച് കുടിക്കാൻ ഇഷ്ടമുള്ളവർ ഏറെയാണ്. എന്നാൽ ശരീരത്തെ തണുപ്പിക്കുന്ന ഈ കോംമ്പോ ആരോഗ്യത്തിന് അത്ര സേയ്ഫ് അല്ലെന്നാണ് ആയുവേദം പറയുന്നത്. ഇത് ഒരുമിച്ച് കഴിക്കുന്നത് കൊണ്ടുള്ള ദോഷങ്ങളെന്തൊക്കെയെന്ന് നോക്കാം.
 
കാൽസ്യവും പൊട്ടസ്യവും തുടങ്ങിയ നിരവധി അവശ്യ പോഷകങ്ങളുടെ കലവറയാണ് പാലും വാഴപ്പഴവും ഒന്നിച്ചാൽ. ഇത് പേശികളുടെ ബലം കൂട്ടാൻ മികച്ചതായതിനാൽ ഫിറ്റ്നസ് ഫ്രീക്കുകളുടെ ഡയറ്റിലെ ഒരു പ്രധാന വിഭവം തന്നെയാണ് പാലും വാഴപ്പഴവും. എന്നാൽ ആയുവേദം പ്രകാരം ഇത് ആരോ​ഗ്യത്തിന് സുരക്ഷിതമല്ല.
 
വാഴപ്പഴത്തിനും പാലിനും തണുപ്പിക്കൽ ഗുണങ്ങളുണ്ട്. ഇത് ഒരുമിച്ച് കഴിക്കുന്നത്, ദഹന വ്യവസ്ഥയെ തകരാറിലാക്കും. ഇത് ശരീരത്തിൽ കഫം ഉൽപാദിപ്പിക്കാൻ കാരണമാകുമെന്നും ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, ഇത് സൈനസ്, ജലദോഷം, ചുമ പോലുള്ള ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾക്ക് കാരണമാവുകയും ചെയ്യാമെന്ന് പറയുന്നു.
 
വാഴപ്പഴം മാത്രമല്ല, ഏത് പഴവും പാലിനൊപ്പം കഴിക്കുന്നതും സമാന പ്രത്യാഘാതങ്ങൾ ഉണ്ടാക്കാമെന്ന് ആയുർവേദത്തിൽ പറയുന്നു. പശുവിൻ പാലിനും വാഴപ്പഴത്തിനും പകരം, സസ്യാധിഷ്ഠിത പാലിലേക്കും സ്റ്റീവിയ അല്ലെങ്കിൽ മോങ്ക് ഫ്രൂട്ട് എക്സ്ട്രാക്റ്റ് പോലുള്ള കൊഴുപ്പ് കുറഞ്ഞ മധുരവും ചേർത്ത് ആരോഗ്യകരമായ ഷേയ്ക്ക് ഉണ്ടാക്കാവുന്നതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം