Webdunia - Bharat's app for daily news and videos

Install App

ചെറുപയറിന്റെ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാമോ?

അനു മുരളി
വെള്ളി, 27 മാര്‍ച്ച് 2020 (17:36 IST)
മലയാളികളുടെ ഭക്ഷണത്തിലെ പ്രധാന ഇനമാണ് ചെറുപയര്‍. വളരെയധികം പോഷകമൂല്യമുള്ള പയറു വർഗ്ഗചെടിയാണ് ചെറുപയർ. വിറ്റാമിനുകളുടെ ഒരു കലവറ തന്നെയാണിത്. സൗന്ദര്യത്തിനുമാത്രമല്ല ആരോഗ്യത്തിനും ഒട്ടേറെ ഗുണകരമാണ് ചെറുപയര്‍.  
 
ചെറുപയര്‍ കഴിക്കുന്നതിലൂടെ പല രോഗങ്ങളെയും ഒരു പരിധിവരെ ഇല്ലാതാക്കാം. ഇത് ശരീരത്തിന് ഓജസും ബലവും നല്‍കുന്നു. ഭക്ഷണത്തിന് പുറമെ മരുന്നായും ചെറുപയര്‍ ഉപയോഗിക്കാം. ചെറുപയര്‍ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തെല്ലാമെന്ന് നോക്കിയാലോ?
 
ചെറുപയര്‍ കഴിക്കുന്നതിലൂടെ  കഫപിത്തങ്ങളെ ശമിപ്പിക്കാനും ശരീരത്തിലെ ചൂട് ക്രമീകരിക്കാനും കഴിയും. കുടാതെ രക്തകുറവ് പരിഹരിക്കാന്‍ ഏറ്റവും ഉത്തമമായ വഴിയാണ് ചെറുപയര്‍ കഴിക്കുന്നത്. ദഹന പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ഒരു നേരം ചെറുപയര്‍ കഴിക്കാം. ഇത് ദഹനപ്രക്രിയ മെച്ചപ്പെടുത്താന്‍ ഏറെ സഹായിക്കും. കരള്‍ സംബന്ധമായ രോഗത്തെ ചെറുത്തുനിര്‍ത്താനും ചെറുപയര്‍ ഉത്തമമാണ്. ഇത് കുടാതെ മഞ്ഞപ്പിത്തം ബാധിച്ചവര്‍ക്ക് ചെറുപയര്‍ വേവിച്ച് ഒരു നേരത്തെ ആഹാരമാക്കുന്നത് നല്ലതാണ്.
 
പ്രമേഹരോഗമുള്ളവര്‍ക്ക്  ഭക്ഷണത്തില്‍ ചെറുപയര്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും മികച്ച ഭക്ഷണമാണിത്. ശരീരത്തിന് പ്രോട്ടീന്‍ ലഭിക്കാന്‍ ചെറുപയര്‍ സൂപ്പാക്കി കഴിക്കാം. കുടാതെ ശരീരത്തിന് തിളക്കം കിട്ടാന്‍ ചെറുപയര്‍പ്പൊടിയും ഉലുവപ്പൊടിയും ചേര്‍ത്ത് സോപ്പിനു പകരം ഉപയോഗിക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഴോണർ ഏതായാലും വേഷം എന്തായാലും കുഴപ്പമില്ല, ഫഹദിനൊപ്പം അഭിനയിക്കണം, ആഗ്രഹം തുറന്ന് പറഞ്ഞ് തൃഷ

Ration Card: വെള്ള, നീല റേഷൻ കാർഡുകൾ പിങ്ക് കാർഡായി തരംമാറ്റാം, അപേക്ഷകൾ സമർപ്പിക്കനുള്ള അവസരം ജൂൺ 2 മുതൽ 15 വരെ

'സുധിച്ചേട്ടന്റെ ആദ്യഭാര്യ വിളിച്ചിരുന്നു, ബ്ലോക്ക് ചെയ്യാൻ പറഞ്ഞത് ഏട്ടൻ തന്നെ': രേണു സുധി

എന്നാൽ ഈ ക്ലബിനെ അർജൻ്റീന എന്ന് തന്നെ വിളിച്ചൂടെ, കിസ്റ്റ്യൻ റോമോറെയെ നോട്ടമിട്ട് അത്ലറ്റികോ മാഡ്രിഡ്

Menstrual Hygiene : ആർത്തവ നാളുകളിലെ ശുചിത്വം: ഇക്കാര്യങ്ങളിൽ ശ്രദ്ധ വെച്ചാൽ അണുബാധ തടയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ജിമ്മിൽ പോയി വർക്ക്ഔട്ട് ഒക്കെ കഴിഞ്ഞ ശേഷം കഴിക്കേണ്ടത് എന്ത്?

സ്ത്രീകളിലെ ഓസ്റ്റിയോപൊറോസിസ്: തൈറോയ്ഡ് ചികിത്സയാണോ കാരണം

വാരിയെല്ലുകള്‍ക്ക് താഴെയായി വയറിന്റെ മുകള്‍ ഭാഗത്ത് വേദനയോ? ഇക്കാര്യങ്ങള്‍ അറിയണം

തലയുടെ പിന്‍ഭാഗത്ത് വേദനയുണ്ടാകാനുള്ള സാധാരണ കാരണങ്ങള്‍ ഇവയാണ്

നിങ്ങള്‍ക്ക് വന്നത് ജലദോഷമാണോ കൊവിഡാണോയെന്ന് എങ്ങനെ തിരിച്ചറിയാം

അടുത്ത ലേഖനം
Show comments