Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

എന്തുകൊണ്ടാണ് മഞ്ഞുകാലത്ത് സന്ധിവേദന ഉണ്ടാവുന്നത്

Joint Pain

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 15 നവം‌ബര്‍ 2024 (17:41 IST)
തണുപ്പ് കാലത്ത് സന്ധി വേദന ഉണ്ടാവുന്നത് പതിവാണ്. തണുത്ത കാലാവസ്ഥ ശാരീരിക അധ്വാനം കുറയ്ക്കുന്നതിന് കാരണമാകും. ഇത് സന്ധികളെ മരവിപ്പിക്കും. കൂടാതെ തണുത്ത കാലാവസ്ഥ രക്തയോട്ടം കുറയ്ക്കുന്നു. ഇത് ശരീരത്തിന്റെ ഫ്‌ലക്‌സിബിലിറ്റിയെ ബാധിക്കും. തണുപ്പ് കാലത്ത് ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്.  അതിനായി ജോയിന്റുകള്‍ ചൂടാക്കി നിര്‍ത്താന്‍ ശ്രദ്ധിക്കണം. ഇതിനായി ഗ്ലൗസുകളും വസ്ത്രങ്ങളും ധരിക്കാം. ചൂടുവെള്ളത്തില്‍ കുളിക്കുന്നതും ഹീറ്റിംഗ് പാടുകള്‍ ഉപയോഗിക്കുന്നതും നല്ലതാണ്. ഇത് രക്തയോട്ടം കൂട്ടാന്‍ സഹായിക്കും.
 
കൂടാതെ ചെറിയ തരത്തിലുള്ള വ്യായാമങ്ങള്‍ ചെയ്ത് ശരീരം ചൂടാക്കാം. ദിവസവും സ്‌ട്രെച്ച് ചെയ്യുന്നത് നല്ലതാണ്. സന്ധികള്‍ ഉറഞ്ഞു പോകുന്നത് ഇത് തടയും. കൂടാതെ ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ജോയിന്റ് ലൂബ്രിക്കേഷന്‍ ആവശ്യത്തിന് ഉണ്ടാവുകയും വേദന കുറയുകയും ചെയ്യും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിങ്ങളുടെ ചര്‍മ്മത്തില്‍ ഈ ലക്ഷണങ്ങള്‍ പതിവാണോ; കാരണം പ്രമേഹം!