ആവശ്യപോഷകങ്ങളുടെയും മിനറല്‍സിന്റേയും വിറ്റാമിനുകളുടെയും കലവറയാണ് ജ്യൂസുകള്‍. രാവിലെ പ്രഭാത ഭക്ഷണമായി കഴിക്കാന്‍സാധിക്കുന്ന ജ്യൂസികളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇതിലാദ്യത്തേത് തക്കാളി ജ്യൂസാണ്. ഇതില്‍ വിറ്റാമിന്‍ ബി9 അഥവാ ഫൊലേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഇന്‍ഫക്ഷനെതിരെ പോരാടും. ഇതില്‍ മെഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. ഇത് അണുബാധയെ ചെറുക്കും. പ്രഭാത ഭക്ഷണമായി സിട്രസ് പഴമായ ഓറഞ്ചു ജ്യൂസോ മുന്തിരി ജ്യൂസോ കുടിക്കാം. ഇതില്‍ ധാരാളം ആന്റി ഓക്‌സിഡന്റും വിറ്റാമിന്‍ സിയും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ രാവിലത്തെ മൂഡിനെ മെച്ചപ്പെടുത്തും.
മറ്റൊന്ന് വെജിറ്റബിള്‍ ജ്യൂസായ കക്കുമ്പര്‍, കലെ, സ്പിനാച്ച് എന്നിവയാണ്. കുക്കുമ്പര്‍ ജ്യൂസ് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും. കലെയില്‍ ധാരാളം ആന്റിഓക്‌സിഡന്റും വിറ്റാമിന്‍ കെയും സിയും അടങ്ങിയിരിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. കാരറ്റ് ജ്യൂസ് കണ്ണിനും ചര്‍മത്തിനും ഹൃദയത്തിനും നല്ലതാണ്. ബീറ്റ് റൂട്ട് ജ്യൂസ് ശരീരത്തിലെ വിഷാംശങ്ങളെ പുറംതള്ളാന്‍ സഹായിക്കുന്നു.