Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്പീഡ് പോസ്റ്റിന്റെ പേരിലും തട്ടിപ്പ് : സർക്കാർ ഉദ്യോഗസ്ഥന്റെ 99500 രൂപാ നഷ്ടപ്പെട്ടു

സ്പീഡ് പോസ്റ്റിന്റെ പേരിലും തട്ടിപ്പ് : സർക്കാർ ഉദ്യോഗസ്ഥന്റെ 99500 രൂപാ നഷ്ടപ്പെട്ടു

എ കെ ജെ അയ്യര്‍

, തിങ്കള്‍, 12 ഫെബ്രുവരി 2024 (13:30 IST)
കണ്ണൂർ: ഓൺലൈൻ വഴിയും അല്ലാതെയും വിവിധ മേഖലകളിൽ വ്യാപക തട്ടിപ്പ് നടക്കുന്ന ഈ സമയത്ത് സ്പീഡ് പോസ്റ്റ് ഇന്ത്യയിൽ നിന്ന് എന്ന വ്യാജ ഫോൺ കോളിലൂടെ ഉദ്യോഗസ്ഥന്റെ 99500 നഷ്ടപ്പെട്ടു. പഞ്ചാബ് ഗുരുദാസ്പുർ സ്വദേശി കുൽബീർ സിംഗ് എന്ന കണ്ണൂർ ഡി.എസ്.സി സെന്റർ ഉദ്യോഗസ്ഥന്റെ പണമാണ് നഷ്ടപ്പെട്ടത്.

ഇദ്ദേഹത്തിന് സ്പീഡ് പോസ്റ്റ് ഇന്ത്യ വഴി ലഭിക്കേണ്ട തപാൽ സമയം കഴിഞ്ഞിട്ടും ലഭിക്കാത്തതിനെ തുടർന്ന് ഇദ്ദേഹം കസ്റ്റമർ കെയർ നമ്പർ സെർച്ച് ചെയ്തു.ഉടൻ തന്നെ സ്പീഡ് പോസ്റ്റ് ഇന്ത്യയിൽ നിന്നാണെന്നും  വിശ്വസിപ്പിച്ചു എനി ഡെസ്ക് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിച്ചു. തുടർന്ന് ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും കൈവശപ്പെടുത്തി.

ഏറെ താമസിയാതെ ഇദ്ദേഹത്തിന്റെ എസ്.ബി.ഐ അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെട്ട വിവരമാണ് പിന്നീട് അറിയാൻ കഴിഞ്ഞത്. ഉടൻ തന്നെ കുൽബീർ സിംഗ് കണ്ണൂർ സൈബർ പോലീസ് സെല്ലിൽ പരാതി നൽകുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

International Epilepsy Day 2024: കുട്ടികളിലുണ്ടാകുന്ന അപസ്മാരം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം