Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുട്ട ഫ്രിഡ്‌ജിൽ വെച്ചാൽ സംഭവിക്കുന്നത്?

മുട്ട ഫ്രിഡ്‌ജിൽ വെച്ചാൽ സംഭവിക്കുന്നത്?

മുട്ട ഫ്രിഡ്‌ജിൽ വെച്ചാൽ സംഭവിക്കുന്നത്?
, വെള്ളി, 30 നവം‌ബര്‍ 2018 (17:50 IST)
മാർക്കറ്റിൽ നിന്ന് ഒരുമിച്ച് മുട്ട വാങ്ങുകയും അത് ഫ്രിഡ്‌ജിൽ സൂക്ഷിക്കുകയും ചെയ്യുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ മുട്ട ഫ്രിഡ്‌ജിൽ വയ്‌‌ക്കന്മോ എന്ന ചോദ്യം എപ്പോഴും ഉള്ളതാണ്. ഇതിൽ രണ്ട് തരത്തിലുള്ള ഉത്തരങ്ങളും ആളുകൾക്കിടയിൽ ഉണ്ടാകാറുണ്ട്.
 
എന്നാൽ അറിഞ്ഞോളൂ, മുട്ട ഫ്രിഡ്‌ജിൽ സൂക്ഷിക്കുന്നതുകൊണ്ട് പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നാണ് പഠനങ്ങൾ പറയുന്നത്. നമ്മുടെ നാട്ടിലെ കാലാവസ്ഥ കാരണം മുട്ടയ്‌ക്ക് സേഫായ സ്ഥലം ഫ്രിഡ്‌ജ് തന്നെയാണ്. എന്നാൽ ഒരു പരിധി കഴിഞ്ഞാൽ മുട്ട ഉപയോഗിക്കാതിരിക്കുന്നതുതന്നെയാണ് ഉത്തമം.
 
എന്നാൽ മുട്ടയിൽ നമ്മൾ ശ്രദ്ധിക്കേണ്ടതായ പല കാര്യങ്ങളും ഉണ്ട്. പലതരം ബാക്ടീരിയകള്‍ മുട്ടയിലൂടെ ശരീരത്തിലേക്ക് പകരാന്‍ സാധ്യതയുണ്ട്. പ്രധാനമായും സാല്‍മോണല്ലയാണ് മുട്ടയില്‍ കാണപ്പെടുന്ന ബാക്ടീരിയ. വിവിധ ആരോഗ്യപ്രശ്‌നങ്ങളും അസുഖങ്ങളുമുണ്ടാക്കുന്ന ഒന്നാണ് സാല്‍മോണല്ല ബാക്ടീരിയ. ഇത് ശരീരത്തിലെത്താതിരിക്കാനാണ് ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത്.
 
വൃത്തിയായി സോപ്പിട്ട് കഴുകിയതിന് ശേഷം മുട്ട ഉപയോഗിക്കുന്നത് ഈ പ്രശ്‌നം പരിഹരിക്കുമെന്നായിരുന്നു ആദ്യം അമേരിക്കക്കാര്‍ ആദ്യകാലങ്ങളിൽ വിശ്വസിച്ചിരുന്നത്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് മുട്ടത്തോടിനോട് ചേര്‍ന്നുള്ള, മറ്റ് അണുക്കളെയെല്ലാം തടയുന്ന ആവരണം തകര്‍ക്കുമെന്ന് പിന്നീട് അവർക്ക് മനസ്സിലായി. 
 
ഇത് തകരുന്നതോടെ കൂടുതല്‍ അണുക്കള്‍ മുട്ടയ്ക്കകത്ത് എത്തുമെന്നും കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും ഇവര്‍ തിരിച്ചറിഞ്ഞു. തുടര്‍ന്നാണ് മുട്ട തണുപ്പിച്ച് സൂക്ഷിക്കാന്‍ ഇവര്‍ തീരുമാനിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യരാത്രിയില്‍ പുരുഷന്‍ മദ്യപിക്കുന്നത് സ്ത്രീകള്‍ക്ക് ഇഷ്ടമാണോ?