Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാൻസറിനെ വരെ തുരത്താൻ കിവിയ്ക്ക് കഴിയും

കാൻസറിനെ വരെ തുരത്താൻ കിവിയ്ക്ക് കഴിയും

നിഹാരിക കെ.എസ്

, ശനി, 15 ഫെബ്രുവരി 2025 (18:30 IST)
ഉറക്കമില്ലായ്മ മുതൽ കാൻസറിനെ വരെ തുരത്താൻ കഴിയുന്ന പഴമാണ് കിവി. വിറ്റാമിൻ സി, വിറ്റാമിൻ കെ, വിറ്റാമിൻ ഇ, ഫോളേറ്റ്, പൊട്ടാസ്യം, ഫൈബർ, ആൻറി ഓക്‌സിഡൻറ് എന്നിവയുടെ സമ്പന്ന ഉറവിടമാണ് കിവി. ന്യൂസിലാൻഡിൽ നിന്ന് കടൽ കടന്നെത്തിയ കിവിപ്പഴത്തിന് വില അൽപം കൂടുതലാണെങ്കിലും ആരാധകർ കുറവല്ല.
 
ഗുണത്തിനൊപ്പം രുചിയിലും കിവി തന്നെ കേമൻ. സ്മൂത്തിയിലും ജ്യൂസ് ആയും സാലഡിനോടൊപ്പവും ഡിസേർട്ടുകളോടൊപ്പവും കിവി ചേർക്കാം. കിവിയിൽ സെറോടോണിൻ, ഫോളേറ്റ് എന്നീ പോഷകങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ഇത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും. ക്രമരഹിതമായ ഉറക്കം തടയുന്നതിനായി ഉറങ്ങാൻ പോകുന്നതിന് ഒരു മണിക്കൂർ മുമ്പ് രണ്ട് കിവികൾ കഴിക്കുന്നത് നല്ലതാണെന്ന് ദി ജേർണൽ ഓഫ് സ്ലീപ്പ് റിസർച്ചിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
 
കൂടാതെ ധമനികളിൽ രക്തം കട്ടപിടിക്കുന്നത് ഒഴിവാക്കാൻ സഹായിക്കുന്നതിലൂടെ ഹൃദയാരോ​ഗ്യവും മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ശരീരത്തിൽ അയണിൻറെ ആഗിരണം മെച്ചപ്പെടുത്താനും വളരെയധികം ഗുണം ചെയ്യും. കിവിയിൽ ഓറഞ്ചിനേക്കാൾ 100 ഗ്രാമിലധികം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ഇത് രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും. ധാരാളം നാരുകൾ അടങ്ങിയ കിവി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. കൂടാതെ ഇതിൽ അടങ്ങിയ എൻസൈമുകൾ ദഹന പ്രശ്നങ്ങൾ അകറ്റി മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൗത്ത് വാഷ് ഉപയോഗിച്ചാലൊന്ന് വായ് നാറ്റം മാറില്ല! കുടലിന്റെ ആരോഗ്യം ശ്രദ്ധിക്കണം