Select Your Language

Notifications

webdunia
webdunia
webdunia
webdunia

Late Night Sleeping Side Effects: രാത്രി നേരംവൈകി ഉറങ്ങുന്നത് ശരീരത്തെ എങ്ങനെയെല്ലാം ബാധിക്കും?

രാത്രി നേരംവൈകി ഉറങ്ങുകയും കൃത്യമായി ഉറക്കം ലഭിക്കാതിരിക്കുകയും ചെയ്യുന്നവരില്‍ ഉത്കണ്ഠ കൂടുതലായി കാണപ്പെടുന്നു

Late Night Sleeping Side Effects, Sleeping, How to sleep Well, Good Sleep, ഉറക്കം, നേരംവൈകി ഉറങ്ങരുത്, രാത്രി നേരംവൈകി ഉറങ്ങിയാല്‍ ദോഷം

രേണുക വേണു

, വ്യാഴം, 18 സെപ്‌റ്റംബര്‍ 2025 (12:03 IST)
Sleeping

Late Night Sleeping: രാത്രി വൈകി ഉറങ്ങുന്ന ശീലം ആരോഗ്യത്തിനു പലതരത്തില്‍ ദോഷം ചെയ്യുമെന്നാണ് പഠനം. പ്രായപൂര്‍ത്തിയായ ഒരാള്‍ രാത്രി തുടര്‍ച്ചയായി ആറ് മുതല്‍ ഏഴ് മണിക്കൂര്‍ വരെ നിര്‍ബന്ധമായും ഉറങ്ങണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. രാത്രി നേരം വൈകി ഉറങ്ങുന്നത് സ്ഥിരമാക്കിയാല്‍ കണ്ണുകളുടെ ചുറ്റിലും കറുപ്പ് നിറം പടരും. ഇത് കണ്ണുകളുടെ ആരോഗ്യം മോശമാകുന്നതിന്റെ ലക്ഷണമാണ്. 
 
രാത്രി നേരംവൈകി ഉറങ്ങുകയും കൃത്യമായി ഉറക്കം ലഭിക്കാതിരിക്കുകയും ചെയ്യുന്നവരില്‍ ഉത്കണ്ഠ കൂടുതലായി കാണപ്പെടുന്നു. നേരം വൈകി ഉറങ്ങുമ്പോള്‍ രാവിലെ നേരം വൈകി എഴുന്നേല്‍ക്കാനുള്ള പ്രവണതയുണ്ടാകും. ഇത് നമ്മുടെ ജോലിഭാരം കൂട്ടും. ഉത്തരവാദിത്തങ്ങള്‍ കൃത്യമായി ചെയ്തു തീര്‍ക്കാന്‍ പറ്റുന്നില്ലെന്ന് തോന്നുകയും അത് മൂലം അമിതമായ ഭയവും നിരാശയും തോന്നുകയും ചെയ്യും. 
 
രാത്രി നേരം വൈകി ഉറങ്ങുന്നത് ശരീരത്തിന്റെ മെറ്റാബോളിസത്തെ താറുമാറാക്കുന്നു. ഇത് അമിത വണ്ണത്തിനു കാരണമാകും. രാത്രി നേരം വൈകി ഉറങ്ങി ശീലിച്ചാല്‍ അത് ഉറക്കമില്ലായ്മ രൂക്ഷമാകാന്‍ കാരണമാകും.
 
രാത്രി വൈകി കിടക്കുന്നവര്‍ കിടക്കാന്‍ പോകുന്നതിനു തൊട്ടു മുന്‍പ് ഭക്ഷണം കഴിക്കുകയും അതുമായി ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ തന്നെ ഗ്ലൂക്കോസ് നില ഉയരുകയും ചെയ്യുന്നു. ഇത് ഉപാപചയ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കും. നേരത്തെ കിടന്ന് നേരത്തെ എണീക്കുന്നവരെക്കാള്‍ രണ്ടര മടങ്ങ് രോഗസാധ്യത വൈകി ഉറങ്ങുന്നവരില്‍ കാണപ്പെടുന്നു. രാത്രി വൈകി ഉറങ്ങുന്ന യുവാക്കളില്‍ ഓര്‍മക്കുറവ്, പ്രമേഹം, പൊണ്ണത്തടി, ചര്‍മരോഗങ്ങള്‍, കരള്‍ രോഗങ്ങള്‍ എന്നിവ കാണപ്പെടുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുട്ടിക്കാലത്തെ ഏകാന്തത ഡിമെന്‍ഷ്യ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം