Webdunia - Bharat's app for daily news and videos

Install App

നിരന്തരം കാലുവേദനയോ, കാരണങ്ങള്‍ ഇവയാകാം

സിആര്‍ രവിചന്ദ്രന്‍
ശനി, 23 സെപ്‌റ്റംബര്‍ 2023 (16:02 IST)
മുപ്പത് വയസാകുമ്പൊഴേ സ്ത്രീപുരുഷ ഭേദമന്യേ കാലുവേദനയ്ക്ക് ഇരയാകുകയാണ് പലരും. പുതിയ ജീവിത ശൈലികള്‍, സാഹചര്യങ്ങള്‍, ഇവകൊണ്ടുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകള്‍ തുടങ്ങിയവയൊക്കെ കാലുവേദനയ്ക്കു കാരണങ്ങളാണ്.
 
സന്തുലിതമല്ലാത്ത ശരീരഭാരം, പാകമല്ലാത്തതും ഹീലുള്ളതുമായ ചെരുപ്പുകള്‍, വാതരോഗങ്ങള്‍, പാദങ്ങളിലെ നീര്‍ക്കെട്ട്, നട്ടെല്ലിന്റെ പ്രശ്‌നങ്ങള്‍, പാദങ്ങളുടെ ഘടനയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ തുടങ്ങിയവയൊക്കെ കാല്‍-പാദ വേദനയ്ക്കു കാരണമാകും.
 
അമിതഭാരമുള്ളവര്‍ക്ക് കാലുവേദന ഉണ്ടാകാന്‍ സാദ്ധ്യത കൂടുതലാണ്. ഒരു ഡയറ്റീഷ്യനുമായി ചര്‍ച്ച ചെയ്തതിനു ശേഷം തടികുറയ്ക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുക. വാതരോഗങ്ങള്‍ക്ക് യഥാകാലം തന്നെ ചികിത്സ തേടണം. യൂറിക് ആസിഡ് കൂടുതലാകുന്നതുകൊണ്ടും ഭാരക്കൂടുതല്‍ കൊണ്ടും പാദങ്ങളില്‍ നീര്‍ക്കെട്ടുണ്ടാകാം.
 
പാദങ്ങളില്‍ നീര്‍ക്കെട്ടു കണ്ടാല്‍ തീര്‍ച്ചയായും വൈദ്യോപദേശം തേടുക. നട്ടെല്ലിന്റെ ഡിസ്‌ക്കിന് ഉണ്ടാകുന്ന അപാകതകള്‍, തേയ്മാനം തുടങ്ങിയവ ശരീരത്തിന്റെ സന്തുലിതാവസ്ഥ തകരാറിലാക്കുകയും വേദനയുണ്ടാക്കുകയും ചെയ്യാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

മമ്മൂട്ടിക്ക് ഒരെണ്ണം പോലുമില്ല, ചെക്കന്‍ ദേ ഡബിള്‍ അടിക്കാന്‍ പോകുന്നു; മലയാളത്തിന്റെ അടുത്ത 'ബിഗ് തിങ്' ടൊവിനോ തന്നെയെന്ന് സോഷ്യല്‍ മീഡിയ

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭക്ഷണം ചവച്ചരച്ച് കഴിക്കുന്നതിന്റെ ഗുണങ്ങള്‍ ഇവയാണ്

പാര്‍ക്കിന്‍സണ്‍ രോഗത്തിന്റെ പ്രധാന മൂന്ന് ലക്ഷണങ്ങള്‍ ഇവയാണ്

ഈ ആരോഗ്യകരമായ ജ്യൂസുകള്‍ ബ്രേക്ക് ഫാസ്റ്റായി കഴിക്കാം

ചൂടുകുറവുള്ള സമയത്ത് പപ്പായ കഴിക്കുന്നതുകൊണ്ടുള്ള അഞ്ച് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

അരിമ്പാറ പൂര്‍ണമായും ഇല്ലാതാക്കാന്‍ ചെയ്യേണ്ടത്...

അടുത്ത ലേഖനം
Show comments