രാവിലെ ഇഡ്ഡലിയും പുട്ടും കഴിച്ചിട്ട് കാര്യമില്ല; ആരോഗ്യത്തിനു ഓട്‌സാണ് നല്ലത്
ഓട്‌സില്‍ അടങ്ങിയ നൈട്രിക് ഓക്‌സൈഡ് ഗ്യാസ് രക്തക്കുഴലുകളെ വിസ്താരമുള്ളത് ആക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നു
ഇഡ്ഡലി, പുട്ട്, ദോശ, ഉപ്പുമാവ് എന്നിവയൊക്കെയാണ് മലയാളികളുടെ പ്രധാന പ്രഭാത ഭക്ഷണം. എന്നാല്‍ ഇവയേക്കാള്‍ കേമന്‍ ഓട്‌സാണ്. പ്രഭാത ഭക്ഷണമായി ഓട്‌സ് കഴിച്ചാല്‍ ഒട്ടേറെ ആരോഗ്യ ഗുണങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. മാത്രമല്ല ഓട്‌സ് പാകം ചെയ്യാന്‍ വളരെ എളുപ്പവുമാണ്. വെള്ളത്തിലോ പാലിലോ ചേര്‍ത്ത് ഓട്‌സ് തിളപ്പിച്ചെടുക്കുകയാണ് പൊതുവെ ചെയ്യുക.
കാര്‍ബ്‌സ്, ഫൈബര്‍ എന്നിവ ധാരാളം അടങ്ങിയ ഭക്ഷണമാണ് ഓട്‌സ്. ധാരാളം അമിനോ ആസിഡ് അടങ്ങിയ ഓട്‌സ് പ്രോട്ടീനില്‍ കേമനാണ്. വിറ്റാമിനുകള്‍, മിനറല്‍സ്, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ഓട്‌സില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
ഓട്‌സില്‍ അടങ്ങിയ നൈട്രിക് ഓക്‌സൈഡ് ഗ്യാസ് രക്തക്കുഴലുകളെ വിസ്താരമുള്ളത് ആക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നു
ബീറ്റ ഗ്ലുക്കാന്‍ ഘടകം ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഓട്‌സ് കുടലുകളുടെ ആരോഗ്യത്തിനു നല്ലതാണ്
നല്ല ബാക്ടീരിയകളുടെ അളവ് വര്‍ധിപ്പിക്കുകയും ദഹന സംവിധാനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു
മറ്റ് പല ധാന്യങ്ങളേക്കാള്‍ കൂടുതല്‍ നാരുകള്‍ അടങ്ങിയ ഭക്ഷണമാണ് ഓട്‌സ്. ഇത് ആമാശയത്തിന്റെ ആരോഗ്യത്തിനു നല്ലതാണ്
ഓട്‌സിലെ ഉയര്‍ന്ന നാരുകള്‍ ഇന്‍സുലിന്‍ സംവേദന ക്ഷമത വര്‍ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു
പ്രമേഹ രോഗികള്‍ ഓട്‌സ് ശീലമാക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു
ഓട്‌സിലെ ബീറ്റ ഗ്ലുക്കോന്‍ ഫൈബര്‍ ചീത്ത കൊളസ്‌ട്രോളിനെ പ്രതിരോധിക്കുന്നു. അതുകൊണ്ട് ഹൃദയത്തിന്റെ ആരോഗ്യത്തിനു നല്ലതാണ്
ചെറിയ അളവില്‍ കഴിച്ചാല്‍ തന്നെ വയറു നിറയുന്നതുകൊണ്ട് അമിത ഭക്ഷണ ശീലം ഒഴിവാക്കാന്‍ സാധിക്കും. അമിതവണ്ണം, കുടവയര്‍ എന്നിവ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ഓട്‌സ് ശീലമാക്കുക
ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും മലബന്ധം അകറ്റാനും ഓട്‌സ് സഹായിക്കുന്നു