Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാരങ്ങാ സോഡ പതിവായി കുടിക്കരുത് ! ദോഷങ്ങള്‍

കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ ശരീരത്തിനു അത്ര നല്ലതല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ..

Lemon Soda is not good for health
, വ്യാഴം, 30 നവം‌ബര്‍ 2023 (10:27 IST)
നാം ഏറെ ഇഷ്ടപ്പെടുന്ന ഒരു പാനിയമാണ് നാരങ്ങാസോഡ. കുലുക്കി സര്‍ബത്തും നാരങ്ങാസോഡയുമെല്ലാം മാര്‍ക്കറ്റില്‍ വലിയ ഡിമാന്‍ഡ് ഉള്ള പാനീയങ്ങളാണ്. എന്നാല്‍, നാരങ്ങാ സോഡ അമിതമായി കുടിച്ചാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഏറെയാണ്. കാര്‍ബോണേറ്റഡ് പാനിയങ്ങള്‍ ശരീരത്തില്‍ എങ്ങനെയാണോ പ്രവര്‍ത്തിക്കുന്നത് അതേരീതിയില്‍ തന്നെയാണ് നരങ്ങാ സോഡയും ശരീരത്തില്‍ പ്രവര്‍ത്തിക്കുക. 
 
കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ ശരീരത്തിനു അത്ര നല്ലതല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.. സോഡ ചേര്‍ക്കുമ്പോള്‍ നാരങ്ങയുടെ സ്വാഭാവിക ഗുണങ്ങളെ ഇല്ലാതാക്കും. സോഡയും നാരങ്ങയും ചേര്‍ത്തുള്ള പാനീയം ആരോഗ്യത്തിനു ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും. 
 
ലെമണ്‍ സോഡയില്‍ അടങ്ങിയിരിക്കുന്ന ഷുഗര്‍ പല്ലുകള്‍ക്ക് ദോഷം ചെയ്യും. പ്രമേഹമുള്ളവര്‍ സോഡ പാനീയങ്ങള്‍ പരമാവധി ഒഴിവാക്കണം. സോഡയുടെ അമിതമായ ഉപയോഗം പൊണ്ണത്തടിയിലേക്കും നയിക്കും. നാരങ്ങ സോഡയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ ഹൃദയമിടിപ്പ് കൂട്ടുകയും ഉറക്കക്കുറവിനും കാരണമാകുന്നു. 
 
അതുകൊണ്ട് നാരങ്ങാസോഡ പതിവായി കുടിക്കുന്ന ശീലമുള്ളവര്‍ അത് ഒഴിവാക്കണം. സോഡയ്ക്ക് പകരം ഇഞ്ചിയോ തേനോ നാരങ്ങാവെള്ളത്തില്‍ ചേര്‍ക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പല്ലില്‍ പോട് വന്ന് പൊറുതിമുട്ടിയോ, ഈ നുറുങ്ങുകള്‍ പരീക്ഷിക്കൂ