ഈ അരി കൊണ്ട് വയ്ക്കുന്ന ചോറാണ് എപ്പോഴും നല്ലത് !
ചോറ് കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് അരി തിരഞ്ഞെടുക്കുന്നതിലാണ്
മലയാളികളുടെ പതിവ് ഭക്ഷണമാണ് ചോറ്. ഒരു നേരമെങ്കിലും ചോറ് കഴിക്കാത്തവര്‍ വിരളമായിരിക്കും. ഏറെ ആരോഗ്യഗുണങ്ങളുള്ള ചോറിന് അതേപോലെ തന്നെ ചില ദോഷങ്ങളും ഉണ്ട്. അധികമായാല്‍ അമൃതും വിഷം എന്ന് പറയുന്നതു പോലെ ചോറ് അധികമായാല്‍ ആരോഗ്യത്തിനു ഒട്ടേറെ ദോഷങ്ങളുമുണ്ട്. അമിതമായി ചോറ് കഴിച്ചാല്‍ അത് പ്രമേഹത്തിനും അമിത ഭാരത്തിനും കാരണമാകും.
ചോറ് കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് അരി തിരഞ്ഞെടുക്കുന്നതിലാണ്. പോളിഷ് ചെയ്യാത്ത അരിയാണ് ചോറിനായി എപ്പോഴും തിരഞ്ഞെടുക്കേണ്ടത്. തവിട് കൂടുതലുള്ള അരിയില്‍ ഫൈബറിന്റെ അളവ് കൂടുതലാണ്. വൈറ്റമിന്‍ ബിയുടെ ഉറവിടമാണ് പോളിഷ് ചെയ്യാത്ത അരി. ഫോലിക് ആസിഡ്, സെലേനിയം, മഗ്‌നീഷ്യം എന്നിവയുടെ അളവും പോളിഷ് ചെയ്യാത്ത അരിയില്‍ കൂടുതലാണ്. പോളിഷ് ചെയ്യാത്ത അരി ക്യാന്‍സറിനെതിരെ പ്രതിരോധം തീര്‍ക്കുമെന്നും പഠനങ്ങളുണ്ട്. തവിടുള്ള അരി ഹൃദ്രോഗങ്ങള്‍, കൊളസ്‌ട്രോള്‍ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കും. തവിടുള്ള അരി ശരീരത്തിലേക്ക് എത്തുന്ന കാര്‍ബോ ഹൈഡ്രേറ്റിന്റെ അളവ് കുറയ്ക്കുന്നു.