Webdunia - Bharat's app for daily news and videos

Install App

ആ സമയത്ത് അവളെ വെറുതേ കിടത്തുന്നത് ശരിയല്ല!

ഈ ഒരു തിടുക്കം, ഓട്ടം അതൊന്ന് ഒഴിവാക്കുന്നതല്ലേ നല്ലത്?

Webdunia
ബുധന്‍, 31 ഒക്‌ടോബര്‍ 2018 (11:56 IST)
ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ തന്റെ പങ്കാളിക്ക് ഇഷ്ടപ്പെടാന്‍ സാധ്യതയില്ലാത്ത പല കാര്യങ്ങളും മറ്റേയാള്‍ ചെയ്യാറുണ്ട്. ചിലപ്പോൾ ഗതികേട് കൊണ്ട് മറ്റേയാൾ അത് സഹിക്കുകയും അവരുടെ ഇഷ്ടത്തിനനുസരിച്ച് പെരുമാറുകയും ചെയ്യാറുണ്ട്. എന്നാൽ, ഇത് ഒരുപാട് നാൾ പോകുകയില്ല.
 
ഇഷ്ടമില്ലാത്ത കാര്യമാണെങ്കിൽ അത് തുറന്നു പറയേണ്ടതുണ്ട്. ചിലര്‍ അത് സംസാരിച്ച് പരിഹരിക്കുകയും മറ്റ് ചിലര്‍ അത് മിണ്ടാതെ സഹിക്കുകയുമാണ് ചെയ്യാറുള്ളത്. എന്തെല്ലാമാണ് പങ്കാളിയ്ക്ക് അലോസരമുണ്ടാക്കുന്ന കാര്യങ്ങളെന്ന് അന്വേഷിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അത്തരത്തിൽ ചില കാര്യങ്ങൾ എന്തെല്ലാമായിരിക്കാം എന്ന് ഒന്ന് നോക്കാം.
 
നിങ്ങളുടെ ഇണ വികാരപരവശയായി നില്‍ക്കുന്ന സമയത്ത് കോണ്ടത്തിനായി പരക്കം പായരുത്. ഇത് നല്ലതല്ല. കോണ്ടം ആവശ്യം വരുമ്പോള്‍ അത് നിങ്ങളുടെ അടുത്ത് തന്നെ ഉണ്ടാവണം. അല്ലാത്തപക്ഷം നമ്മളില്‍ ഉടലെടുത്ത വികാരം ഇല്ലാതാകുകയും ലൈംഗിക ബന്ധത്തോടുള്ള സംതൃപ്തി നഷ്ടപ്പെടുകയും ചെയ്യും. അതുകൊണ്ട് ഇക്കാര്യത്തിൽ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. 
 
വദനസുരതം അഥവാ ഓറല്‍ സെക്സ് ചെയ്യുന്നത് എല്ലാവര്‍ക്കും ഇഷ്ടമായിക്കൊള്ളണമെന്നില്ല. അതിനാൽ ഇതിനെ കുറിച്ച് നിങ്ങളുടെ പങ്കാളിക്കുള്ള അഭിപ്രായമെന്ത് താൽപ്പര്യമുണ്ടോ തുടങ്ങിയ കാര്യങ്ങൾ ചോദിക്കുന്നത് നല്ലതാണ്. ഇണയ്ക്ക് താല്‍പര്യമില്ലാതെ അവരെക്കൊണ്ട് ഇത് നിര്‍ബന്ധിച്ച് ചെയ്യിക്കുന്നത് അവരെ പീഡിപ്പിക്കുന്നതിന് തുല്യമാണ്.
 
ഇത് സെക്സാണെന്നും അല്ലാതെ പോസ്റ്റ്‌മോര്‍ട്ടത്തിന് കിടത്തിയിരിക്കുന്നതല്ല എന്നുമുള്ള ധാരണ എല്ലാവര്‍ക്കും ആദ്യമേ വേണം. പങ്കാളി ആവേശം കാണിക്കുമ്പോള്‍ അതിനോട് വേണ്ടവിധം സഹകരിക്കാതെ വെറുതെ കിടന്നുകൊടുക്കുന്നത് ഒരു നല്ല ശീലമല്ല. രണ്ടുപേരുടെയും പൂര്‍ണ്ണ സഹകരണം നല്ല സെക്സിനു ആവശ്യമാണ്. 

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ചെറിയ ആരോഗ്യപ്രശ്‌നം വരുമ്പോള്‍ തന്നെ പാരസെറ്റമോളിനെ ആശ്രയിക്കുന്നോ, അരുതെന്ന് പുതിയ പഠനം പറയുന്നു

40നും 49നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ബ്രെസ്റ്റ് കാന്‍സര്‍ ടെസ്റ്റ് ഇടയ്ക്ക് ചെയ്യുന്നത് നല്ലതായിരിക്കും

നഖം കണ്ടാല്‍ കാന്‍സര്‍ സാധ്യത നേരത്തേ തിരിച്ചറിയാന്‍ സാധിക്കുമെന്ന് പഠനം

മഞ്ഞപ്പിത്തം ബാധിച്ചാല്‍ 95 ശതമാനം കുട്ടികളിലും രോഗലക്ഷണങ്ങള്‍ കാണിക്കില്ല! ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

തടിയും വയറും കുറയ്ക്കാന്‍ ചിയാ സീഡ്

അടുത്ത ലേഖനം