Publish Date: Tue, 28 Nov 2023 (10:55 IST)
Updated Date: Tue, 28 Nov 2023 (10:56 IST)
ശക്തമായ കാറ്റും തണുപ്പും കാരണം ഇനിയുള്ള രണ്ട് മാസം ചുണ്ടുകള്‍ വരണ്ടുകീറാന്‍ സാധ്യത കൂടുതലാണ്. വിയര്‍പ്പ് ഗ്രന്ഥികളില്ലാത്തതുകൊണ്ടാണ് ചുണ്ടുകള്‍ പ്രത്യേകിച്ച് കീഴ്ച്ചുണ്ട് എളുപ്പത്തില്‍ വരണ്ടുണങ്ങുന്നത്. കാറ്റത്ത് ചുണ്ടുകളിലെ ജലാംശം പെട്ടന്ന് നഷ്ടപ്പെടുകയും വരണ്ടുകീറാന്‍ തുടങ്ങുകയും ചെയ്യും.
ദിവസവും കിടക്കും മുന്‍പ് ചുണ്ടുകളില്‍ ഗ്ലിസറിന്‍ പുരട്ടിയാല്‍ ജലാംശം നഷ്ടപ്പെട്ട് ചുണ്ട് വരളാതെ കാക്കാം. പതിവായി ലിപ് ബാം ഉപയോഗിച്ചാല്‍ ചുണ്ടുകള്‍ വരണ്ടു വിണ്ടുകീറുന്നത് തടയാം. ചുണ്ടുകളില്‍ ഇടയ്ക്കിടെ നാവ് കൊണ്ട് തൊടരുത്. ഉമിനീരില്‍ അടങ്ങിയിരിക്കുന്ന പല ഘടകങ്ങളും ചുണ്ട് വരളാന്‍ കാരണമാകുന്നു. ഇടയ്ക്കിടെ വെള്ളം കുടിക്കുന്നതും ചുണ്ടിന് നല്ലതാണ്. തണുപ്പ് കാലമാണെന്ന് കരുതി ആവശ്യത്തിനു വെള്ളം കുടിക്കുന്നതില്‍ പിശുക്ക് കാണിക്കരുത്.