Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്നലെയല്ല, നാളെയുമല്ല അത് ഇന്നാണ്... ഈ നിമിഷമാണ്!

ആനന്ദം പരമാനന്ദം; ജീവിക്കൂ, ഈ നിമിഷം

ഇന്നലെയല്ല, നാളെയുമല്ല അത് ഇന്നാണ്... ഈ നിമിഷമാണ്!

അപര്‍ണ ഷാ

, ശനി, 19 നവം‌ബര്‍ 2016 (15:21 IST)
എങ്ങനെയാണ് ജീവിക്കേണ്ടത്? എന്തിനാണ് നാം ജീവിക്കുന്നത്?. എന്നെങ്കിലും ഇക്കാര്യങ്ങൾ ആലോചിച്ചിട്ടുണ്ടോ? ചോദിച്ചാൽ പറയും എനിക്ക് വേണ്ടിയാണ്, കുടുംബത്തിനു വേണ്ടിയാണ് എന്നൊക്കെ. ശരിക്കും എങ്ങനെയാണ് ജീവിക്കേണ്ടത്. അധികം ആലോചിക്കാനൊന്നുമില്ല, ജീവിതത്തിൽ ആനന്ദം ലഭിക്കണമെങ്കിൽ ഇന്നേക്ക് വേണ്ടി ജീവിക്കുക. ഈ നിമിഷത്തിൽ ജീവിക്കാൻ കഴിഞ്ഞാൽ അതാണ് ഏറ്റവും സമാധാനവും സന്തോഷവും നൽകുന്നത്.
 
കഴിഞ്ഞുപോയ കാലത്തെക്കുറിച്ചുള്ള വ്യാകുലതകൾക്കും ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠകൾക്കും വിരാമമിട്ടുകൊണ്ട് ജീവിക്കാൻ ഒരിക്കലെങ്കിലും നിങ്ങൾ ആഗ്രഹിച്ചിട്ടില്ലേ. ഇല്ലെന്ന് പറഞ്ഞാൽ അത് വഞ്ചനയാകും, മനഃസാക്ഷിയോടുള്ള വഞ്ചന. ഉറക്കമുണർന്ന് സ്ഥലകാലബോധം വീണ്ടെടുക്കാനെടുക്കുന്ന ആ കുറച്ചു നിമിഷങ്ങൾ. ജീവിതത്തിൽ ഏറ്റവും ഇഷ്ടപെട്ട നിമിഷം ഏതാണെന്ന് ചോദിച്ചാൽ ചിലർ പറയും' ദുസ്വപ്നങ്ങളിൽനിന്ന് സമാധാനത്തിലേക്കും മധുര സ്വപ്നങ്ങളിൽനിന്ന് നിരാശയിലേക്കും മനസ്സ് പതിയെ നീങ്ങുന്ന സമയം. സ്വപ്നവും യാഥാർത്ഥ്യവും തമ്മിൽ പരസ്പരം മല്ലിടുന്ന ആ കുറച്ചു നിമിഷങ്ങളാണ് എനിക്കേറ്റവും ഇഷ്ടം'.
 
നെഗറ്റീവ് ആയ കാര്യങ്ങൾ മനഃപൂർവ്വം ഓർത്തെടുക്കാൻ നമ്മളിൽ ആരും ശ്രമിക്കാറില്ല. എന്നിരുന്നാലും നെഗറ്റീവ് ആണെന്ന് നമ്മൾ കരുതുന്ന കാര്യങ്ങളിൽ നിന്നും പോസിറ്റീവ് ആയ ചിന്തകൾ വളർത്തിയെടുക്കാൻ കഴിഞ്ഞാലോ.? ജീവിതം മനോഹരമാവാൻ തുടങ്ങുന്നത് അവിടെയാണ്. എന്താണോ നമ്മളെ പോസിറ്റീവ് ആക്കുന്നത്, അത് ചെയ്യുക. എപ്പോഴും പോസിറ്റീവ് ആയിരിക്കാൻ ശ്രമിക്കുക. 
 
webdunia
"നമ്മുടെ ഓരോ ദിവസവും ഭൂമിയിലെ അവസാന ദിവസമാണ്" എന്നു കരുതി ജീവിക്കൂ. ചെയ്യുന്ന ഓരോ കാര്യത്തിലും ആനന്ദം കണ്ടെത്താൻ അപ്പോൾ നമുക്ക് കഴിയും. ചുറ്റുമുള്ള ഓരോ കുഞ്ഞു കാര്യങ്ങളും നമ്മുടെ ശ്രദ്ധയിൽപെടാൻ തുടങ്ങും. ഒരുപക്ഷേ അറിഞ്ഞ് കൊണ്ട് നമ്മൾ ഉപേക്ഷിച്ച പലതും. എന്തു മനോഹരമാണ് ഈ കാഴ്ചകൾ എന്ന് തോന്നും.
 
സന്തോഷം എപ്പോഴും വിജയത്തെ വലംവെക്കുന്നു എന്ന് കേട്ടാണ് നമ്മൾ വളരുന്നത്. നന്നായി പഠിച്ച് വലിയ ആളായാൽ എന്നും സന്തോഷിക്കാം എന്ന് മാതാപിതാക്കൾ നമുക്ക് പറഞ്ഞ് തരുന്നു. ജോലി കിട്ടികഴിയുമ്പോൾ കഠിനമായി ജോലി ചെയ്താൽ ആഗ്രഹിച്ച പൊസിഷനിൽ എത്താമെന്ന് സുഹൃത്തുക്കൾ ഉപദേശിക്കുന്നു. എന്നാൽ, ഇത് എത്രത്തോളം സത്യമാണ്?. നാളെ എന്നൊരു വിഷയം മറക്കുക, ഇപ്പോൾ എവിടെയാണോ അവിടെ സന്തോഷം കണ്ടെത്താൻ ശ്രമിക്കുക. മനസ്സിൽ ഉള്ള നെഗറ്റീവ് ചിന്തകൾ എല്ലാം ഇല്ലാതാകാൻ നിമിഷങ്ങൾ മതി.
 
ജീവിതത്തിലെ ഓരോ നിമിഷങ്ങളും ആസ്വദിക്കാൻ കഴിയണം. ആനന്ദമാണ് ജീവിതം. 'ഇന്നലെയല്ല, നാളേയുമല്ല, ജീവിക്കേണ്ടത് ഇന്നാണ്, ഈ നിമിഷമാണ്'. നാളെയോർത്ത് അല്ലെങ്കിൽ ഇന്നലെ ഓർത്ത് വിഷമിക്കുകയാണെങ്കിൽ നിങ്ങൾ വഞ്ചിക്കുന്നത് നിങ്ങളെ തന്നെയാണ്. നിങ്ങളുടെ ഇന്നത്തെ ദിവസത്തെയാണ്. ഇന്നലെകൾ കഴിഞ്ഞതാണ്, അതിൽ നിന്നും പഠിക്കേണ്ടത് മനസ്സിലാക്കുക. ഭാവി അകലെയാണ്, അതിനായ് മുന്നൊരുക്കങ്ങൾ ചെയ്യുക. വർത്തമാനം നിങ്ങൾക്കരികിലാണ്, അത് ജീവിക്കൂ... ആനന്ദം കണ്ടെത്തൂ. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പങ്കാളിയ്ക്ക് നിങ്ങളോടുള്ളത് പ്രേമമോ അതോ കാമമോ ? തിരിച്ചറിയാം !