Webdunia - Bharat's app for daily news and videos

Install App

വിശപ്പും കരള്‍ രോഗവുമായുള്ള ബന്ധം ഇതാണ്

കരള്‍ രോഗം ഉള്ളവര്‍ക്ക് ശര്‍ദ്ദിലും മനം പുരട്ടലും അനുഭവപ്പെടും.

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 9 ഏപ്രില്‍ 2025 (19:56 IST)
ഇന്നത്തെ ജീവിത രീതി കാരണം പലരും നേരിടുന്ന പ്രശ്‌നമാണ് കരള്‍ രോഗങ്ങള്‍. കാരണങ്ങള്‍ പലതാകാം. നിങ്ങള്‍ക്ക് കരള്‍ രോഗമുണ്ടെങ്കില്‍ നിങ്ങളുടെ ശരീരം എന്തൊക്കെ ലക്ഷണങ്ങള്‍ കാണിക്കും എന്ന് നോക്കാം. നിങ്ങളുടെ ശരീരഭാരം ക്രമാതീതമായി കുറയും. അതോടൊപ്പം തന്നെ വിശപ്പ് കുറയുകയോ ലഘു ഭക്ഷണങ്ങള്‍ കഴിച്ചാല്‍ തന്നെ വയറു നിറഞ്ഞതായി തോന്നുകയോ ചെയ്യും. കരള്‍ രോഗം ഉള്ളവര്‍ക്ക് ശര്‍ദ്ദിലും മനം പുരട്ടലും അനുഭവപ്പെടും. 
 
കൂടാതെ ഇവര്‍ക്ക് തളര്‍ച്ചയും ക്ഷീണവും കൂടുതലായിരിക്കും. മേല്‍ വയറിന്റെ വലതുഭാഗത്തായി വേദന അനുഭവപ്പെടും. ഇത്തരക്കാരില്‍ ദേഷ്യം കൂടുകയും സ്വഭാവത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യും. ക്ഷീണവും തളര്‍ച്ചയും കാരണം ഇവര്‍ക്ക് പകല്‍ സമയങ്ങളില്‍ അമിതമായി ഉറങ്ങാനുള്ള പ്രേരണ ഉണ്ടാകും. സമ്മര്‍ദ്ദം മൂലം കരളില്‍ വെള്ളം കെട്ടിക്കിടന്ന് ഉദര വീക്കം ഉണ്ടാവുകയും ചെയ്യും. കരളിന്റെ വലിപ്പം കൂടുന്നത് കരള്‍ രോഗത്തിനുള്ള ലക്ഷണമാണ്.
 
സാധാരണയായി കരള്‍ രോഗങ്ങള്‍ മദ്യപിക്കുന്നവരില്‍ മാത്രമേ വരുകയുള്ളു എന്ന മിഥ്യാധാരണ പലര്‍ക്കും ഉണ്ട്. എന്നാല്‍ കുട്ടികള്‍ മുതല്‍ ചെറുപ്പക്കാര്‍ക്കും കരള്‍ രോഗങ്ങള്‍ വരാം. തെറ്റായ ഭക്ഷണശീലമാണ് ഇതിനുള്ള പ്രധാന കാരണം. വ്യായമമില്ലാത്ത ജോലി നോക്കുന്നവരില്‍ പ്രത്യേകിച്ചും ടെക്കികളില്‍ ഫാറ്റിലിവര്‍ സാധാരണമാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മഴയെത്തി, ഒപ്പം രോഗങ്ങളുടെ വിളയാട്ടവും, ഡെങ്കിയും എലിപ്പനിയും ഉയരുന്നു, ഒപ്പം ആശങ്കയായി കൊവിഡും, ജാഗ്രത വേണം

Mumbai Indians: 'ആറാമത്തെ കപ്പ് ലോഡിങ്'; സൂചന നല്‍കി മുംബൈ ഇന്ത്യന്‍സ് ഉടമ നിത അംബാനി

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു, വിജയശതമാനം 77.81%, 30145 പേർക്ക് ഫുൾ എ പ്ലസ്, സേ പരീക്ഷ ജൂൺ 21 മുതൽ

Mammootty: ഒറ്റനോട്ടത്തില്‍ ആളെ പിടികിട്ടിയില്ലേ? തിരിച്ചുവരവ് കളറാക്കാന്‍ മെഗാസ്റ്റാര്‍

Sanju Samson: തങ്കലിപികളില്‍ എഴുതാം, സഞ്ജു രാജസ്ഥാന്റെ റോയല്‍ താരം, മറ്റൊരുതാരത്തിനും ഇല്ലാത്ത നേട്ടം

എല്ലാം കാണുക

ഏറ്റവും പുതിയത്

യൂറിക് ആസിഡ് കൂടിയാൽ

മുതുകിലെ വേദനയുടെ പ്രധാന കാരണങ്ങള്‍ ഇവയാണ്

നടി ദീപിക കകറിന് ലിവര്‍ കാന്‍സര്‍ രണ്ടാംഘട്ടത്തില്‍; യുവതികളിലെ ലിവര്‍ കാന്‍സറിനെ കുറിച്ച് അറിഞ്ഞിരിക്കണം

ബുദ്ധിവികാസത്തിനും എല്ലുകളുടെ വളർച്ചയ്ക്കും സൂര്യകാന്തി വിത്തുകൾ!

കുട്ടികളിലെ മോശം ഉറക്ക ശീലങ്ങള്‍ മയോപിയയ്ക്ക് കാരണമാകുമെന്ന് ഡോക്ടര്‍മാര്‍

അടുത്ത ലേഖനം
Show comments