Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്ലോസറ്റ് ലിഡ് കൈ കൊണ്ടാണോ തുറക്കുന്നത്? വേണം ശുചിത്വം

ടോയ്‌ലറ്റില്‍ എപ്പോഴും ടിഷ്യു പേപ്പര്‍ സൂക്ഷിക്കുക

Toilet

രേണുക വേണു

, ബുധന്‍, 9 ഏപ്രില്‍ 2025 (12:30 IST)
ശുചിത്വമില്ലാത്ത ടോയ്‌ലറ്റുകള്‍ ഒട്ടേറെ അസുഖങ്ങള്‍ക്ക് കാരണമാകുമെന്ന് അറിയാമല്ലോ? ഉപയോഗത്തിനു ശേഷം ടോയ്‌ലറ്റ് ലിഡ് അടയ്ക്കാന്‍ മറക്കരുത്. മാത്രമല്ല ടോയ്‌ലറ്റ് ലിഡ് അടച്ച ശേഷം ഫ്ളഷ് ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്. ടോയ്‌ലറ്റ് ലിഡ് തുറന്നുവെച്ച് ഫ്ളഷ് ചെയ്യുമ്പോള്‍ അണുക്കള്‍ പുറത്തേക്ക് പടരാന്‍ സാധ്യത കൂടുതലാണ്.

ടോയ്‌ലറ്റില്‍ നിന്നു പുറത്തേക്ക് വരുന്ന ഒരു തുള്ളി വെള്ളത്തില്‍ പോലും ബാക്ടീരിയയുടെ സാന്നിധ്യമുണ്ടാകും. ബാക്ടീരിയകള്‍ക്കും വൈറസുകള്‍ക്കും ആറ് അടി ഉയരത്തില്‍ വായുവില്‍ പടരാന്‍ സാധിക്കും. ഫ്ളഷിങ് പൂര്‍ണമായ ശേഷം പിന്നീട് തുറന്നുനോക്കി പരിശോധിക്കാവുന്നതാണ്. 
 
ടോയ്‌ലറ്റ് സീറ്റില്‍ ഇരിക്കും മുന്‍പ് അത് വെള്ളമൊഴിച്ച് വൃത്തിയാക്കുക. ടോയ്‌ലറ്റ് ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ലിക്വിഡ് ഉപയോഗിച്ച് വൃത്തിയാക്കണം. ചെറിയ ബ്രഷ് ഉപയോഗിച്ച് ടോയ്‌ലറ്റിന്റെ മുക്കും മൂലയും ഉരച്ചു കഴുകണം. ഇതൊക്കെ രോഗങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. 


ടോയ്‌ലറ്റില്‍ എപ്പോഴും ടിഷ്യു പേപ്പര്‍ സൂക്ഷിക്കുക. ടോയ്‌ലറ്റ് ലിഡ് തുറക്കാനും അടയ്ക്കാനും ടിഷ്യു പേപ്പര്‍ ഉപയോഗിക്കുന്നത് നല്ലതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്തെ 25 ശതമാനത്തോളം യുവതികള്‍ക്കും പൊണ്ണത്തടി, ഭാരം കൂടുന്നത് അറിയാനും സാധിക്കില്ല