Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലമ്പനിയുടെ ലക്ഷണങ്ങള്‍ അറിയണം; മൃഗങ്ങളിലും രോഗം പകരാം

മലമ്പനിയുടെ ലക്ഷണങ്ങള്‍ അറിയണം; മൃഗങ്ങളിലും രോഗം പകരാം

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 18 ജൂലൈ 2024 (09:39 IST)
മനുഷ്യരിലും മൃഗങ്ങളിലും കൊതുക് പരത്തുന്ന ഒരു സാംക്രമിക രോഗമാണ് മലമ്പനി അഥവാ മലേറിയ. അനോഫിലിസ് ജെനുസ്സില്‍ പെടുന്ന ചില ഇനം പെണ്‍കൊതുകുകളാണ് രോഗം പരത്തുന്നത്. പനി, ഉയര്‍ന്ന പനി, വിറയല്‍, തലവേദന, ഓര്‍ക്കാനം, ശര്‍ദ്ധി , വിളറിയ-മഞ്ഞിച്ച തൊലിപ്പുറം , സന്ധി വേദന , വിളര്‍ച്ച, മൂത്രത്തിന്റെ നിറം മാറ്റം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
 
രോഗിക്ക് വിറയലും നല്ല തണുപ്പും അനുഭവപ്പെടുന്നു. രോഗിക്ക് ശരീരം പൊള്ളുന്ന അവസ്ഥ അനുഭവപ്പെടുന്നു, ഒപ്പം തലവേദനയും ഉണ്ടാകും. രോഗി അമിതമായി വിയര്‍ക്കുകയും തളരുകയും ചെയ്യും. രോഗബാധയുണ്ടായി 825 ദിവസങ്ങള്‍ക്കു ശേഷമാണ് രോഗലക്ഷണങ്ങള്‍ സാധാരണഗതിയില്‍ കാണപ്പെട്ടുതുടങ്ങുന്നത്. 30% ആള്‍ക്കാര്‍ക്കും ആശുപത്രിയിലെത്തുമ്പോള്‍ പനി കാണപ്പെടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തകര്‍ന്ന ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നില്ലേ, വിദഗ്ധരുടെ ഈ ടിപ്‌സുകള്‍ ഗുണം ചെയ്യും