Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലബന്ധം നിങ്ങളെ അലട്ടുന്നുണ്ടോ? അറിയാം കാരണങ്ങളും പരിഹാരങ്ങളും

മലബന്ധം നിങ്ങളെ അലട്ടുന്നുണ്ടോ? അറിയാം കാരണങ്ങളും പരിഹാരങ്ങളും

ശ്രീനു എസ്

, വ്യാഴം, 8 ജൂലൈ 2021 (16:59 IST)
ചിലരെയെങ്കിലും അലട്ടുന്ന ഒരു പ്രശ്നമാണ് മലബന്ധം. ഇത് നിത്യജീവിതത്തെ പലരീതിയിലും ബാധിക്കാറുമുണ്ട്. വയറിനും ശരീരത്തിനും തോന്നുന്ന അസ്വസ്ഥതയ്ക്ക് പുറമേ ശരീരത്തിന്റെ പ്രവര്‍ത്തനത്തെ തന്നെ ദോഷകരമായി ബാധിക്കുന്നു. മലബന്ധത്തിന്റെ പ്രധാനകാരണങ്ങളില്‍ ഒന്ന് നമ്മുടെ ആഹാര രീതിയാണ്. ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങളുടെ കുറവ്, ശരിയായ അളവില്‍ വെള്ളം കുടിക്കാതിരിക്കുക, ഗ്യാസ്, സ്ഥിരമായി ഉപയോഗിക്കുന്ന ചില മരുന്നുകള്‍ എന്നിവയാണ് മലബന്ധത്തിന് കാരണം. 
 
മലബന്ധമ അകറ്റാന്‍ പലരും മരുന്നുകളെയാണ് ആശ്രയിക്കുന്നത് എന്നാല്‍ ഇത് ഭാവിയില്‍ കൂടുതല്‍ ദോഷകരമായി മാറിയേക്കാം. അതുകൊണ്ടു തന്നെ കാരണങ്ങള്‍ കണ്ടെത്തി അവയെ പരിഹരിക്കുകയാണ് വേണ്ടത്. അതിനായി ആദ്യം ചെയ്യേണ്ടത് ധാരാളം വെള്ളം കുടിക്കുകയാണ്. അതുപോലെ തന്നെ നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ദിവസേനെയുള്ള ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക. ആവശ്യത്തിനുള്ള വ്യായാമവും ശരീരത്തിന് ആവശ്യമാണ്. മലബന്ധം മാറുന്നതിനായി കൂടുതലും മരുന്നുകളെ ആശ്രയിക്കുന്നതിനു പകരം ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നത് നല്ലതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖകാന്തി വര്‍ദ്ധിപ്പിക്കാന്‍ ഓട്സ്