തന്റെ ആരോഗ്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി മനോജ് ബാജ്‌പേയി

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 2 മെയ് 2024 (17:19 IST)
താന്‍ കഴിഞ്ഞ 14 വര്‍ഷമായി അത്താഴം കഴിക്കാറില്ലെന്ന് വെളിപ്പെടുത്തി നടന്‍ മനോജ് ബാജ്‌പേയി. ആരോഗ്യകാര്യങ്ങളിലെ ശ്രദ്ധയാണ് ഇതിന് പിന്നില്‍ എന്ന് താരം പറയുന്നു. ഭക്ഷണമാണ് പല രോഗങ്ങള്‍ക്കും കാരണമെന്നും ഭക്ഷണത്തില്‍ കൂടുതല്‍ പ്രിയമുള്ളതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും മനോജ് പറയുന്നു. ഇങ്ങനെ പറയുന്നത് നിങ്ങളെ അത്ഭുതപ്പെടുത്തുന്നുണ്ടാവുമെന്നും ഇതിന് കാരണം തനിക്ക് ഉച്ചയ്ക്ക് ഇഷ്ടപ്പെട്ട വിഭവങ്ങള്‍ ഉള്‍പ്പെടുത്തി നല്ലതുപോലെ ഭക്ഷണം കഴിക്കാന്‍ ആണ് ആഗ്രഹമെന്നും ചോറും റൊട്ടിയും പച്ചക്കറിയും നോണ്‍വെജും എല്ലാം ഉച്ച ഊണിന് ഉണ്ടാകുമെന്ന് നടന്‍ പറഞ്ഞു. 
 
അതിനാലാണ് രാത്രി ഭക്ഷണം ഒഴിവാക്കിയത്. ആഹാരനിയന്ത്രണം പോലെ താന്‍ യോഗയും മെഡിറ്റേഷനും ചെയ്യാറുണ്ടെന്നും അഭിമുഖത്തില്‍ താരം വ്യക്തമാക്കി. തന്റെ മുത്തച്ഛനില്‍ നിന്നാണ് ഇത്തരമൊരു ജീവിതശൈലി തനിക്ക് കിട്ടിയതൊന്നും താരം വെളിപ്പെടുത്തി. മുത്തച്ഛന്റെ പാത പിന്തുടര്‍ന്നപ്പോള്‍ തന്റെ ശരീരഭാരം നിയന്ത്രണത്തില്‍ ആയെന്നും ശരീരത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചതായി തോന്നിയെന്നും മനോജ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bramayugam: 'ഭ്രമയുഗം കണ്ട് അസൂയ തോന്നി, ഉറക്കം പോയി'; മമ്മൂട്ടി ചിത്രത്തെക്കുറിച്ച് മാരി സെൽവരാജ്

പ്രധാനമന്ത്രി സ്ഥാനം പോയതോടെ റൊമാന്റിക് മൂഡില്‍, പോപ്പ് താരം കാറ്റി പെറിയും ജസ്റ്റിന്‍ ട്രൂഡോയും ഡേറ്റിങ്ങിലെന്ന് റിപ്പോര്‍ട്ട്

Trisha: കൊട്ടിഘോഷിച്ച വിവാഹ നിശ്ചയത്തിൽ നിന്നും പിന്മാറിയതെന്തുകൊണ്ട്? കാരണം വരുൺ; മനസ് തുറന്ന് തൃഷ

Kalyani priyadarshan: ലോകയ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്നാലോചിച്ചു: കല്യാണി പ്രിയദർശൻ

ഈ സിനിമ ഒറ്റയ്ക്ക് കാണരുത്! നിങ്ങള്‍ നിലവിളി നിര്‍ത്തില്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൈപ്പോനാട്രീമിയയെകുറിച്ച് അറിഞ്ഞിരിക്കണം; വെള്ളം ഒരുമിച്ച് കൂടുതല്‍ കുടിക്കരുത്

പ്രഭാതഭക്ഷണം ഒരിക്കലും കഴിക്കാത്ത 87% പേര്‍ക്കും ഹൃദയസംബന്ധമായ മരണ സാധ്യത കൂടുതലാണെന്ന് പഠനം

ഏതുരക്ത ഗ്രൂപ്പുകാര്‍ക്കും സ്വീകാര്യമായ വൃക്ക വികസിപ്പിച്ചെടുത്ത് ഗവേഷകര്‍

തുടര്‍ച്ചയായി മണിക്കൂറോളം ഇരുന്നുള്ള ജോലി; തലച്ചോറിനെ പ്രതികൂലമായി ബാധിച്ചേക്കാം

സ്മാര്‍ട്ട്‌ഫോണ്‍ വിഷന്‍ സിന്‍ഡ്രോം കേസുകള്‍ കൂടുന്നു, ലക്ഷണങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments