മത്സ്യാസനം, ചക്രാസനം എന്നീ യോഗാസനങ്ങള്‍ സ്‌ട്രോക്കിന് കാരണമാകും! ഇക്കാര്യങ്ങള്‍ അറിയണം

WEBDUNIA
വ്യാഴം, 16 ഏപ്രില്‍ 2026 (14:46 IST)
ലോകമെമ്പാടുമായി 300 ദശലക്ഷം യോഗ പരിശീലകരുണ്ട്. അതില്‍ 36 ദശലക്ഷം പേര്‍ യുഎസ്എയിലാണ്. ആരോഗ്യം നിലനിര്‍ത്താനും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനുമൊക്കെയാണ് ആളുകള്‍ പുരാതനമായ ഈ വ്യായാമം പിന്തുടരുന്നത്. എന്നിരുന്നാലും ചില യോഗാസനങ്ങള്‍ പക്ഷാഘാത സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ട്രിപ്പിള്‍ ബോര്‍ഡ് സര്‍ട്ടിഫൈഡ് ന്യൂറോളജിസ്റ്റ് സൊസൈറ്റി ഓഫ് ന്യൂറോ ഇന്റര്‍വെന്‍ഷണല്‍ സര്‍ജറിയിലെ മുതിര്‍ന്ന ഡോക്ടര്‍ ഡോ. ജെറമി പറഞ്ഞു.
 
കഴുത്തില്‍ നിന്ന് തലച്ചോറിലേക്ക് പോകുന്ന ധമനികളെ പരിക്കേല്‍പ്പിച്ചുകൊണ്ട് യോഗാസനങ്ങള്‍ പക്ഷാഘാതത്തിന് കാരണമാകുമെന്ന് അദ്ദേഹം പറയുന്നു. സെര്‍വിക്കല്‍ ആര്‍ട്ടീരിയല്‍ ഡിസെക്ഷന്‍ എന്നത് കഴുത്തിലെ ധമനിയുടെ ഭിത്തിയില്‍ സംഭവിക്കുന്ന ഒരു കീറലാണ്. രക്തം കേടായ ഭിത്തിയില്‍ പ്രവേശിച്ച് തലച്ചോറിലേക്ക് സഞ്ചരിക്കുന്ന ഒരു കട്ടയായി മാറുമ്പോള്‍ സ്‌ട്രോക്ക് സംഭവിക്കുന്നുവെന്ന് ഡോക്ടര്‍ പറയുന്നു.
 
ചെറുപ്പക്കാരിലും മധ്യവയസ്‌കരിലും 25% വരെ സ്‌ട്രോക്കുകള്‍ക്ക് സെര്‍വിക്കല്‍ ആര്‍ട്ടീരിയല്‍ ഡിസെക്ഷന്‍ കാരണമാകുമെന്ന് 2022 ലെ ഒരു കേസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴുത്ത് അമിതമായി നീട്ടുന്നതോ തലയില്‍ ഭാരവും സമ്മര്‍ദ്ദവും ചെലുത്തുന്നതോ ആയ യോഗ പോസുകള്‍ അപകടകരമാണ്. പ്രത്യേകിച്ച് പ്രായമായവര്‍ക്കും സെര്‍വിക്കല്‍ നട്ടെല്ല് രോഗം ബാധിച്ചവര്‍ക്കും. മത്സ്യാസനം, ചക്രാസനം എന്നീ ആസനങ്ങളാണ് ഇത്തരത്തില്‍ സ്‌ട്രോക്കിന് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കൊൽക്കത്ത ആരാധകരെ കളിയാക്കി വീഡിയോ, ശ്രേയസ് അയ്യരുടെ സഹോദരി ശ്രേഷ്ട അയ്യർക്കെതിരെ സൈബർ ആക്രമണം, വീഡിയോ നീക്കം ചെയ്തു

വെള്ളം തിളപ്പിക്കണം, കൈകഴുകണം; ഹെപ്പറ്റൈറ്റിസ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ അറിയണം

'ഇസ്രായേല്‍ ഒരു ദുഷ്ട രാഷ്ട്രമാണ്': വെടിനിര്‍ത്തലിനുശേഷം പാകിസ്ഥാന്‍ പ്രതിരോധ മന്ത്രിയുടെ പോസ്റ്റ്

സ്ത്രീകള്‍ക്ക് 273 ലോക്സഭാ സീറ്റുകള്‍: ഏപ്രില്‍ 16 ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐസ്‌ക്രീം കഴിക്കുമ്പോള്‍ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയ്ക്ക് എന്ത് സംഭവിക്കും

വേനല്‍ക്കാലത്ത് കാലുകളില്‍ നീരോ; കാരണങ്ങളും ലക്ഷണങ്ങളും അറിയൂ

പഴങ്ങളും പച്ചക്കറികളും കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പുതിയ പഠനം; കാരണം കീടനാശിനികള്‍

ഒരു ദിവസം എത്ര നേരം ഭക്ഷണം കഴിക്കണം? പോഷകാഹാര വിദഗ്ധര്‍ വിശദീകരിക്കുന്നു

ആര്‍ത്തവസമയത്തെ വേദന കുറയ്ക്കാന്‍ ലൈംഗികതയ്ക്ക് സാധിക്കുമോ; ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments