Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിവസേന സ്വയംഭോഗം ചെയ്യാറുണ്ടോ?- അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

ദിവസേന സ്വയംഭോഗം ചെയ്യാറുണ്ടോ?- അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

ദിവസേന സ്വയംഭോഗം ചെയ്യാറുണ്ടോ?- അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ
, ശനി, 29 ഡിസം‌ബര്‍ 2018 (15:00 IST)
ദിവസേന സ്വയംഭോഗം ചെയ്യാറുണ്ടോ നിങ്ങൾ? ഇങ്ങനെ ചെയ്യുന്നതിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടോ? സ്വയംഭോഗം ചെയ്യുന്നവരിൽ ഇത്തരത്തിലുള്ള സംശയങ്ങൾ ഉണ്ടാകും. ഇത് ഭാവിയിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് പറയപ്പെടുന്നതുകൊണ്ട് ഇങ്ങനെ ചെയ്യുന്നത് ചിലർക്ക് പേടിയാണ്.
 
എന്നാൽ ഇത് ഭാവിയിൽ വലിയ പ്രശ്നങ്ങളുണ്ടാകുമെന്ന തരത്തിലുള്ള വിവരങ്ങളെ തച്ചുടച്ച് വാര്‍ക്കുന്നതാണ് പുതിയ പഠന ഫലങ്ങൾ. പുരുഷന്മാരുടെ ലൈംഗികാരോഗ്യത്തെ ഇത് ബാധിക്കുമെന്ന വ്യാപകമായ തെറ്റിദ്ധാരണയെ തിരുത്തിയെഴുതുകയാണ് പുതിയ പഠനങ്ങൾ. 
 
മിതമായ തോതില്‍ ദിവസേന സ്വയംഭോഗം ചെയ്യുന്നത് ഉത്തമമാണെന്നാണ്‌ പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്‌. സ്‌ട്രെസ്‌ ഹോര്‍മോണായ കോര്‍ട്ടിസോള്‍ കുറയ്ക്കാൻ സ്വയംഭോഗത്തിന് കഴിയും. സ്വയംഭോഗം ഡോപമൈന്‍, ഓക്‌സിടോസിന്‍, എന്‍ഡോര്‍ഫിന്‍ തുടങ്ങിയ ഹോര്‍മോണ്‍ ഉല്‍പാദനം കൂട്ടും, ഇതാണ് കോര്‍ട്ടിസോള്‍ കുറയ്ക്കാൻ സഹായകമാകുന്നത്. 
 
സ്വയംഭോഗം വഴിയുണ്ടാകുന്ന ഓര്‍ഗാസം ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്‌ക്കും. പ്രത്യുല്‍പാദന അവയവങ്ങളുടെ ആരോഗ്യം കാത്തു സംരക്ഷിയ്‌ക്കാനും ഉത്കണ്ഠ കുറയ്ക്കാനും സ്വയംഭോഗം ഉത്തമമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇവ സ്വകാര്യഭാഗത്ത് ഉപയോഗിക്കാറുണ്ടോ ?; എങ്കില്‍ ഗര്‍ഭധാരണം തടസപ്പെട്ടേക്കാം!