ആര്‍ത്തവം താളം തെറ്റുന്നുണ്ടോ? സൂക്ഷിക്കണം... സംഗതി ഗുരുതരമാണ് !
ആര്‍ത്തവം താളം തെറ്റുന്നുവോ? എങ്കില്‍ ഇത് മൂലമാകും
, ചൊവ്വ, 21 മാര്‍ച്ച് 2017 (16:36 IST)
ഒരു പെണ്‍കുട്ടി പ്രത്യുത്പാദന ശേഷി കൈവരിച്ചു എന്നതിന്റെ ലക്ഷണമാണ് ആർത്തവം. ആർത്തവരക്തം പോക്കിന്റെ ആദ്യ ദിനം മുതലാണ് ആർത്തവചക്രം കണക്കാക്കുന്നത്. തലച്ചോറു മുതൽ അണ്ഡാശയം വരെ പങ്കെടുക്കുന്ന ചില ഹോർമോണുകളുടെ സഹായത്തോടെ നടക്കുന്ന സങ്കീർണ്ണമായ പ്രവർത്തനങ്ങളെല്ലാം ഒന്നു ചേർന്നതാണ് ആർത്തവം. 28±7 ദിവസങ്ങളാണ് സാധാരണ ഗതിയിൽ ഒരു ആർത്തവചക്രത്തിന്റെ ദൈർഘ്യം. ആർത്തവത്തിന്റെ ആരംഭം ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങളുമായാബ് ബന്ധപ്പെട്ടു കിടക്കുന്നത്.
സ്ത്രീശരീരത്തില്‍ മാസത്തില്‍ ഒരിക്കല്‍ അരങ്ങേറുന്ന ‘ആര്‍ത്തവം’ എന്ന ശുദ്ധീകരണപ്രക്രിയയെകുറിച്ച് വളരെ ഏറെ തെറ്റിദ്ധാരണകള്‍ ഇന്നും നിലനില്‍ക്കുന്നു. സധാരണ മാസത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഈ പ്രക്രിയ പലര്‍ക്കും താളം തെറ്റി വരാറുണ്ട്. എന്നാല്‍ ഇതിന്റെ കാരണങ്ങള്‍ ആര്‍ക്കും അറിയില്ല, ആരും അന്വോഷിക്കാറില്ല എന്നതാകും ശരി. എന്നാല്‍ ഇതിന് പത്ത് കാരണങ്ങള്‍ ഉണ്ട്.
‘ആര്‍ത്തവം’ താളം തെറ്റുന്നതിന്റെ പത്ത് കാരണം ഇവയാണ്.
* സമ്മര്‍ദ്ദം- ജീവിതത്തിലുണ്ടാകുന്ന പല സ്ട്രെസുകളും ശരീരത്തില്‍ ബാധിക്കുന്നുണ്ട്. അങ്ങനെ വരുന്ന സ്ട്രെസുകള്‍
ആർത്തവത്തിന്റെ അളവ് കുറയ്ക്കാന്‍ കാരണമാകുന്നു.
*രോഗങ്ങള്‍- പെട്ടന്നുണ്ടാകുന്ന ചില രോഗങ്ങള്‍ നിങ്ങളുടെ ആര്‍ത്തവം തെറ്റി വരാന്‍ കാരണമാകുന്നുണ്ട്.
*ഷെഡ്യൂളുകള്‍ മാറ്റം ചെയുന്നത്- ജോലിയുടെയും മറ്റ് പ്രവര്‍ത്തി സമയങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങളും ഇതിന് ഒരു പരിധി വരെ കാരണമാകുന്നുണ്ട്.
*മുലയൂട്ടൽ - മുലയൂട്ടുന്ന അമ്മമാര്‍ക്കും ചിലപ്പോള്‍ ഈ താളം തെറ്റല്‍ സംഭവിക്കാം.
*ജനന നിയന്ത്രണ ഗുളികകൾ- ജനന നിയന്ത്രണ ഗുളികകള്‍ക്ക് ആർത്തവ ചക്രങ്ങൾ മാറ്റാൻ കഴിയും. കുടാതെ ആര്‍ത്തവം ആവര്‍ത്തിച്ച് വരാനും ഇടയാകുന്നുണ്ട്.
*അമിത ഭാരം- അമിത ഭാരം ഒരു പരിധിവരെ ആര്‍ത്തവത്തെ ബാധിക്കുന്നുണ്ട്.
*ഭക്ഷണരീതി- ഭക്ഷണ രീതിയും ഈ ആര്‍ത്തവ പ്രക്രിയയെ ബാധിക്കും. ഫാസ്റ്റ് ഫുഡ് ഒഴുവാക്കി നല്ല ഭക്ഷണ
ക്രമീകരണം ശീലമാക്കണം
*ശരീരത്തിലെ കൊഴുപ്പ് - ശരീരത്തിന് ആവശ്യത്തില്‍ അധികം കൊഴുപ്പായാലും പ്രശ്നമാണ്. അതിനാല്‍ ആരോഗ്യകരമായ ഭാരമാണ് ഈ കാലഘട്ടങ്ങളിൽ അത്യാവശ്യം.
*ആദ്യകാല ആർത്തവം -ആദ്യ ആര്‍ത്തവം ആരംഭിക്കുന്ന സമയം ആര്‍ത്തവത്തിന്റെ അളവ് കുറഞ്ഞും കൂടിയും വരാന്‍ ഇടയുണ്ട്. ഈ സമയം നല്ല വൃത്തിയോട് കൂടി ഇതിനെ സമീപിക്കണം.
*തൈറോയ്ഡ് - തൈറോയ്ഡ് രോഗം ഉള്ളവര്‍ക്ക് ഈ താളം തെറ്റലുകള്‍ സംഭവിക്കാം.