ആര്‍ത്തവ സമയത്തെ ലൈംഗികബന്ധം; അറിയേണ്ടതെല്ലാം

ആര്‍ത്തവ സമയത്തെ സെക്‌സ് തീര്‍ച്ചയയായും സുരക്ഷിതമാണ്

രേണുക വേണു
ചൊവ്വ, 1 ഏപ്രില്‍ 2025 (13:30 IST)
സെക്‌സുമായി ബന്ധപ്പെട്ട് മലയാളികള്‍ക്കിടയില്‍ നിരവധി അന്ധവിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതിലൊന്നാണ് ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടരുത് എന്നത്. യഥാര്‍ഥത്തില്‍ ആര്‍ത്തവ സമയത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഏതെങ്കിലും തരത്തില്‍ ദോഷം ചെയ്യുന്നുണ്ടോ? ശാസ്ത്രീയമായി പറഞ്ഞാല്‍ ആര്‍ത്തവ സമയത്തെ സെക്‌സ് യാതൊരു പ്രശ്‌നങ്ങളും ഉണ്ടാക്കുന്നില്ല. എന്നാല്‍ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍ ഉണ്ട്. 
 
ആര്‍ത്തവ സമയത്തെ സെക്‌സ് തീര്‍ച്ചയയായും സുരക്ഷിതമാണ്. ഈ സമയത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതുകൊണ്ട് എന്തെങ്കിലും ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നില്ല. ആര്‍ത്തവേളയിലെ ശരീരവേദന ഒരു പരിധി വരെ കുറയ്ക്കാന്‍ ആര്‍ത്തവസമയത്തെ സെക്‌സ് കൊണ്ട് സാധിക്കും. 
 
ഓര്‍ഗാസം വഴിയുണ്ടാകുന്ന എന്‍ഡോര്‍ഫിനുകള്‍ പ്രകൃതിദത്ത വേദനസംഹാരികളെ പോലെ പ്രവര്‍ത്തിച്ച് ആര്‍ത്തവസംബന്ധമായ വേദനകളും ഡിപ്രഷനുകളും കുറയ്ക്കുന്നു. ലൈംഗികബന്ധം മൂലം അമിത രക്തസ്രാവം ഉണ്ടാവുകയില്ല. 
 
ആര്‍ത്തവസമയത്തെ സെക്‌സ് ആര്‍ത്തവചക്രം വേഗം അവസാനിക്കാന്‍ കാരണമാകുന്നു. ലൈംഗികബന്ധത്തിന്റെ നേരത്ത് ഗര്‍ഭപാത്രം വേഗം സങ്കോചിക്കുന്നതുകൊണ്ട് ആര്‍ത്തവരക്തസ്രാവം വേഗതയിലാകുകയും ആര്‍ത്തവചക്രം വേഗം അവസാനിക്കുകയും ചെയ്യുന്നു. 
 
പതിവ് സെക്‌സില്‍ നിന്ന് വിപരീതമായി ആര്‍ത്തവസമയത്ത് ചില സ്ത്രീകള്‍ ലൈംഗികത കൂടുതല്‍ നന്നായി ആസ്വദിക്കുന്നതായും പറയുന്നു. അതേസമയം ഗര്‍ഭനിരോധന മാര്‍ഗം ഉപയോഗിക്കുക, ലൈംഗികബന്ധത്തിനു മുന്‍പും പിന്‍പും ലൈംഗിക അവയവങ്ങള്‍ വൃത്തിയായി കഴുകുക എന്നിവ ചെയ്യണം.
 
എന്നാല്‍, സ്ത്രീകളുടെ മാനസികാവസ്ഥ മനസ്സിലാക്കി വേണം ആര്‍ത്തവ സമയത്തെ ലൈംഗികബന്ധം. ചില സ്ത്രീകള്‍ക്ക് ഈ സമയത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് മാനസികമായും ശാരീരികമായും ബുദ്ധിമുട്ട് ഉണ്ടാക്കും.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വേനലിൽ വരണ്ട ചർമ്മത്തിന് പെട്രോളിയം ജെല്ലി: സുരക്ഷിതമായ പരിഹാരമോ?

നിങ്ങള്‍ക്ക് കൂടുതലിഷ്ടം ചിക്കനാണോ മീനാണോ ഏറ്റവും ആരോഗ്യകരം

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

നിങ്ങളുടെ പ്രായത്തിനനുസരിച്ച് എത്ര ടൂത്ത് പേസ്റ്റ് ഉപയോഗിക്കണം? ഡോക്ടര്‍ പറയുന്നത് ഇതാണ്

അമിത ചിന്ത ഒഴിവാക്കാനുള്ള അഞ്ച് മികച്ച മാര്‍ഗങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം