Select Your Language

Notifications

webdunia
webdunia
webdunia
webdunia

Depression: ഉയര്‍ന്ന ശരീര താപനില വിഷാദരോഗവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനം

Depression: ഉയര്‍ന്ന ശരീര താപനില വിഷാദരോഗവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനം

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 7 ഫെബ്രുവരി 2024 (09:34 IST)
ഉയര്‍ന്ന ശരീര താപനില വിഷാദരോഗവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനം. ദി ജേണല്‍ സയന്റിഫിക് റിപ്പോര്‍ട്ടിലാണ് പഠനം വന്നത്. ശരീരോഷ്മാവ് കുറയ്ക്കുന്നത് മാനസികാരോഗ്യത്തിന് നല്ലതാണെന്നും പഠനം പറയുന്നു. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍ വിഷാദരോഗം വളരെ സാധാരണമായ മാനസികരോഗമാണ്. സന്തോഷമില്ലായ്മയും സ്ഥിരം ഉത്സാഹത്തോടെ ചെയ്യുന്നകാര്യങ്ങളില്‍ പോലും താല്‍പര്യമില്ലായ്മയുമൊക്കെയാണ് പ്രധാന ലക്ഷണങ്ങള്‍. ഇത് കുടുംബബന്ധത്തിലും സമൂഹ ജീവിതത്തിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. ആര്‍ക്കും വരാവുന്ന അസുഖമാണ് ഡിപ്രഷന്‍. ബന്ധങ്ങളിലെ തകര്‍ച്ചയോ മരണമോ അസുഖങ്ങളോ കാരണവും ഡിപ്രഷന്‍ വരാം. കാരണങ്ങള്‍ ഇല്ലാതെയും ഡിപ്രഷന്‍ വരാം. 
 
അതേസമയം ഊഷ്മാവ് കൂടുന്നതുകൊണ്ടോ ഡിപ്രഷന്‍വരുന്നതെന്നോ ഡിപ്രഷന്‍ വരുന്നതുകൊണ്ടാണോ ഊഷ്മാവ് കൂടുന്നതെന്നോ കൃത്യമായി പഠനം പറയുന്നില്ല. അതേസമയം ഡിപ്രഷന്‍ ഉള്ളവരില്‍ ശരീരോഷ്മാവ് കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡിപ്രഷന്‍ കാരണം ശരീരത്തിന് സ്വയം തണുക്കാനുള്ള ശേഷി നഷ്ടപ്പെടുന്നതുകൊണ്ടോ മെറ്റബോളിസം കൂടുന്നതുകൊണ്ടോ ആകാം ചൂടുകൂടുന്നത്. ചിലപ്പോള്‍ രണ്ടും ചേര്‍ന്നുമാകാം ചൂട് കൂടുന്നതെന്ന് പഠനം പറയുന്നു. 106 രാജ്യങ്ങളിലെ 20000പേരിലാണ് പഠനം നടത്തിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

National Toothache Day 2024: ദന്തക്ഷയം പിടിമുറുക്കുന്നോ, ഇക്കാര്യങ്ങളോട് വിട പറയണം