ഇങ്ങനെ അനുഭവപ്പെടാറുണ്ടോ? എങ്കിൽ നിങ്ങളുടെ ഹൃദയം പണിമുടക്കാൻ സാധ്യതയുണ്ട്!

ഹൃദയാഘാതങ്ങൾ ഏതൊക്കെ തരത്തിൽ, എന്താണ് കാരണം; അറിയേണ്ടതെല്ലാം

Webdunia
വെള്ളി, 12 ഓഗസ്റ്റ് 2016 (15:19 IST)
മനുഷ്യ ശരീരത്തിലെ ഓരോ അവയവും ഒന്നിനൊന്ന് പ്രധാനപ്പെട്ടവയാണ്. ഒന്നിനും പകരം വെയ്ക്കാൻ ആകില്ല. അക്കൂട്ടത്തിൽ ഒന്നാണ് ഹൃദയവും. ഹൃദയാഘാതമുണ്ടാകുന്നവരുടെ കണക്കുകൾ വർധിച്ച് വരികയാണ്. ഹൃദയമുള്ളവർക്കെ ഹൃദയാഘാതവും ഉണ്ടാവുകയുള്ളു എന്ന് തമാശക്കെങ്കിലും പറയുന്നവർ ഉണ്ടാകും. എന്നാൽ ഹൃദയാഘാതമുള്ളവരെ അടുത്തറിയുന്നവർ ഏതായാലും ഇങ്ങനെ പറയില്ല. എന്നിരുന്നാലും ശരീരത്തിലെ ഓരോ അവയവത്തിനും അതിന്റേതായ കടമകൾ ചെയ്യാനുണ്ട്. 
 
എന്താണ് ഹൃദയാഘാതം?
 
ഹൃദയപേശികളിലേക്ക് ആവശ്യത്തിന് രക്തം എത്താതിരിക്കുന്നതു കാരണം ഹൃദയപേശികൾ നശിക്കുന്ന അവസ്ഥയാണ് ഹൃദയാഘാതം. ഹൃദയപേശികളിൽ രക്തമെത്തിക്കുന്ന കൊറോണറി ധമനികളിൽ തടസ്സമുണ്ടാക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. 
 
ലക്ഷണങ്ങൾ:

പെട്ടന്നുണ്ടാകുന്ന നെഞ്ചുവേദന, ശ്വാസംമുട്ടൽ, ഓക്കാനം, ഛർദ്ദിൽ, നെഞ്ചിടിപ്പ്, വിയർപ്പ്, വ്യാകുലത, എന്നീ ലക്ഷണങ്ങളാണുണ്ടാകാറുള്ളത്. ശ്വാസം മുട്ടൽ, തളർച്ച, ദഹനസംബന്ധമായ പ്രശ്നമുള്ളതുപോലെ തോന്നുക എന്നിവയാണ് സ്ത്രീകളിൽ സാധാരണ കാണപ്പെടുന്ന ലക്ഷണങ്ങൾ. പ്രധാനപങ്ക് ഹൃദയാഘാതങ്ങളും നെഞ്ചുവേദനയുൾപ്പെടെയുള്ള ലക്ഷണങ്ങളൊന്നും കാണിക്കാത്ത "നിശ്ശബ്ദ" ഹൃദയാഘാതങ്ങളാണ്. ഹൃദയാഘാതങ്ങൾ പൊതുവെ രണ്ട് തരത്തിലാണുള്ളത്. പ്രശ്നമല്ലാത്ത ഹാർട്ട് അറ്റാക്, അപകടകാരിയാ ഹാർട്ട് അറ്റാക് എന്നിവയാണ്.
 
എന്താണ് അപകടകാരിയായ ഹൃദയാഘാതം (മാസീവ് ഹാർട്ട് അറ്റാക്) :
 
ഹൃദയത്തിന്റെ മസിലുകളിൽ ഭൂരിഭാഗം സ്ഥലവും പടർന്നു പിടിക്കുന്ന അവസ്ഥയാണ് മാസീവ് ഹാർട്ട് അറ്റാക്. വളരെ പെട്ടന്ന് ഹൃദയത്തെ ബാധിക്കുന്ന രോഗാവസ്ഥയാണിത്. ഹൃദയത്തിന്റെ ഭൂരിഭാഗം വഴികളും ബ്ലോക്ക് ആക്കുകയാണ് ഇവ ചെയ്യുന്നത്.  
 
എന്താണ് പ്രശ്നമല്ലാത്ത ഹൃദയാഘാതം (മൈൽഡ് ഹാർട്ട് അറ്റാക്): 
 
ഹൃദയാഘാതം അപകടവും അപകടകാരി അല്ലാത്തതുമാണ്. ഹൃദയത്തിന് കൂടുതൽ പ്രശ്നങ്ങൾ ഇല്ലാത്ത രീതിയിൽ രക്തം ബ്ലോക് ചെയ്യിക്കുന്ന രോഗാവസ്ഥയെ അപകടകാരിയായ ഹൃദയാഘാതം അഥവാ മൈൽഡ് ഹാർട്ട് അറ്റാക്. ഹൃദയധമനികളിൽ രക്തത്തിന്റെ ബ്ലോക്ക് ഉണ്ടാകുന്നുണ്ടെങ്കിലും അതിനെ കടത്തിവിടാത്ത രീതിയിൽ അല്ലെന്ന് മാത്രം. ഇത്തരത്തിൽ ഉണ്ടാകുന്ന ഹൃദയാഘാതത്തെയാണ് അപകടകാരിയല്ലാത്ത ഹാർട്ട് അറ്റാക് എന്ന് പറയുന്നത്. കൃത്യമായി പറഞ്ഞാൽ ഏത് രീതിയിൽ ആയാലും ഹൃദയാഘാതത്തിന് ചികിത്സ അത്യാവശ്യമാണ്.   

വായിക്കുക

ടി20 നായകസ്ഥാനത്ത് നിന്ന് റാഷിദ് ഖാൻ പുറത്താക്കി അഫ്ഗാനിസ്ഥാൻ, പുതിയ ക്യാപ്റ്റനായി ഇബ്രാഹിം സദ്രാൻ

'Feel the burn baby' — ജിമ്മിൽ തീ പാറിച്ച് സംയുക്ത മേനോൻ; വർക്ക്ഔട്ട് ചിത്രങ്ങൾ വൈറൽ

Kerala Assembly Elections: പാലക്കാട് ഉറപ്പിച്ച് ശോഭാ സുരേന്ദ്രൻ, ആറന്മുളയിൽ എം ടി രമേശ്

മമ്മൂട്ടി - അടൂർ ചിത്രം 'പദയാത്ര'യുടെ ചിത്രീകരണം പൂർത്തിയായി; മമ്മൂട്ടി കമ്പനിയുടെ എട്ടാമത്തെ ചിത്രം

‘ചിക്‌നി ചമേലി’ പോലുള്ള ഗാനങ്ങൾ ഇനി പാടില്ല, കാരണമുണ്ട്, നിലപാട് വ്യക്തമാക്കി ശ്രേയ ഘോഷാൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ നിങ്ങള്‍ക്ക് സ്‌നേഹം കൂടും! ഓക്‌സിടോക്‌സിന്റെ അളവ് കൂട്ടുന്ന ഭക്ഷണങ്ങള്‍

ലൈംഗിക ബന്ധത്തിലൂടെ എച്ച്പിവി വൈറസ് സ്ത്രീകളില്‍ നിന്ന് പുരുഷന്മാരെയാണ് ബാധിക്കുന്നത്; ഇക്കാര്യങ്ങള്‍ അറിയണം

വൃക്കരോഗമുള്ളവര്‍ അവക്കാഡോ കഴിക്കുന്നത് നല്ലതല്ല; ഇക്കാര്യങ്ങള്‍ അറിയണം

ഈ 5 ശരീരഭാഗങ്ങളില്‍ ചൊറിച്ചില്‍ ഉണ്ടോ? അവഗണിക്കരുത്!

മനുഷ്യര്‍ക്ക് ഇണചേരാന്‍ പ്രത്യേക കാലം ഇല്ല; കാരണം ഇതാണ്

അടുത്ത ലേഖനം
Show comments