Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാല്‍ ഒരു സമീകൃതാഹാരം; ലഭിക്കുന്നത് ഈ പോഷകങ്ങള്‍

പാല്‍ ഒരു സമീകൃതാഹാരം; ലഭിക്കുന്നത് ഈ പോഷകങ്ങള്‍

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 20 ജൂണ്‍ 2024 (17:42 IST)
പാല്‍ ഒരു സമീകൃതാഹാരമാണ്. പോഷക സമ്പുഷ്ടമായി പാലിന് നല്ലഗുണങ്ങളാണ് ഉള്ളതെങ്കിലും ചിലര്‍ക്ക് ഇത് ദോഷം ചെയ്യും. പാലിനെ വിഘടിപ്പിക്കാനുള്ള ശേഷി ചിലരുടെ കുടലിന് കാണില്ല. ഇതിനെ ലാക്ടോസ് ഇന്റോളറന്‍സ് എന്നാണ് പറയുന്നത്. എന്നാല്‍ മറ്റുള്ളവര്‍ക്ക് പാല്‍ കുടിക്കാം. പ്രധാനമായും കാല്‍സ്യത്തിന്റെ ഉറവിടമാണ് പാല്‍. ഇത് പല്ലിനും എല്ലിനും ബലം നല്‍കും. പ്രോട്ടീനും പാലില്‍ ധാരാളം ഉണ്ട്. ഇത് ശരീര കലകളുടെ വളര്‍ച്ചയ്ക്കും മസിലുകളുടെ വളര്‍ച്ചയ്ക്കും സഹായിക്കും. 
 
വിറ്റാമിന്‍ ഡി, എ, പൊട്ടാസ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ ബി എന്നിവയും പാലില്‍ ധാരാളം ഉണ്ട്. അതേസമയം പാല്‍ ശരീരത്തെ ഹൈഡ്രേറ്റായി നിലനിര്‍ത്താന്‍ സഹായിക്കും. കുട്ടികളുടെ വര്‍ച്ചയില്‍ പാല്‍ പ്രധാന പങ്കുവഹിക്കുന്നു. ചില പഠനങ്ങള്‍ പറയുന്നത് മിതമായ അളവില്‍ പാല്‍ കുടിക്കുന്നത് കാര്‍ഡിയോ വസ്‌കുലര്‍ രോഗങ്ങള്‍ വരുന്നത് കുറയ്ക്കുമെന്നാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡയറ്ററി ഫൈബര്‍ വളരെയധികമുള്ള ഈ പഴം ദഹനത്തിനും മലബന്ധത്തിനും ഉത്തമം