വൃക്കയിലെ കല്ല് അലിഞ്ഞുപോകാൻ വാഴപ്പിണ്ടിയും പാലും!
വൃക്കയിലെ കല്ല് അലിഞ്ഞുപോകാൻ വാഴപ്പിണ്ടിയും പാലും!
വൃക്കയിലെ കല്ല് എല്ലാവർക്കും ഒരു പേടി സ്വപ്‌നം തന്നെയാണ്. തുടക്കത്തിലെ അറിയാതെ പോകുന്നതാണ് വേദനാജനകമായ ഈ രോഗത്തിന്റെ പ്രധന കാരണം. തുടക്കത്തിലേ അറിയുകയാണെങ്കിൽ ചികിത്സിച്ച് മാറ്റാൻ കഴിയുന്നതുതന്നെയാണ് ഈ രോഗാവസ്ഥയും.
വൃക്കയിൽ കല്ലുണ്ടെങ്കിൽ ഭക്ഷണത്തിൽ കരുതൽ വേണം. നമ്മൾ കഴിക്കുന്ന ഓരോ ഭക്ഷണവും വളരെ ശ്രദ്ധയോടെ മാത്രം ആയിരിക്കണം. നാടന്‍ ഭക്ഷണത്തിലൂടെ തന്നെ നമുക്ക് ഇത്തരം പ്രശ്‌നം ഏറെക്കുറെ പരിഹരിക്കാവുന്നതാണ്. അത്തരത്തിൽ നമ്മൾ കഴിക്കേണ്ട ഒരു ഭക്ഷണമാണ് വാഴപ്പിണ്ടി.
ഇതിന്റെ ജ്യൂസ് കഴിയ്ക്കുന്നതും ഭക്ഷണത്തില്‍ കൂടുതല്‍ വാഴപ്പിണ്ടി വിഭവങ്ങള്‍ ഉള്‍പ്പെടുത്തുന്നതും എന്തുകൊണ്ടും നല്ലതാണ്. കൂടതെ പാൽ കുടിക്കുന്നതും ഉത്തമമാണ്. പാലിലെ കാത്സ്യമാണ് ഈ രോഗം മാറ്റാൻ സഹായിക്കുക.
ദിവസവും നല്ലതുപോലെ വെള്ളം കുടിക്കുന്നതും ഈ രോഗാവസ്ഥ മറികടക്കാൻ നല്ലതാണ്. പഞ്ചസാരയുടെ ഉപയോഗവും ഒക്സാലിക് ആസിഡിന്‍റെ സാന്നിധ്യമുള്ള ചീര, ഗോതമ്പ് തവിട്, പരിപ്പുകൾ, ചായ എന്നീ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതും ഇത് വരാതിരിക്കാൻ ഉപകാരപ്പെടും.