ചെറു ധാന്യങ്ങളില്‍ ധാരാളം ആരോഗ്യപരമായ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകള്‍, പ്രോട്ടീന്‍, ധാതുക്കള്‍, നാരുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണിവ. ധാരാളം ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇവ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുകയുംഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
കൂടാതെ പ്രമേഹം പോലുള്ള ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കാന്‍ ഇത് സഹായിക്കുന്നു. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇവ ദഹനപ്രക്രിയയെ സുഗമമാക്കുന്നു. ശരിയായ ശരീരഭാരം നിലനിര്‍ത്താനും ഇത് സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകളാല്‍ സമൃദ്ധം ആയതുകൊണ്ട് തന്നെ ഇവ ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. കൂടാതെ എല്ലുകളുടെ ആരോഗ്യത്തിനും ചെറുധാന്യങ്ങള്‍ കഴിക്കുന്നത് നല്ലതാണ്.