Webdunia - Bharat's app for daily news and videos

Install App

നഖങ്ങള്‍ക്ക് ശരിയായ രീതിയിലുള്ള പരിപാലനം നല്‍കിയില്ലെങ്കില്‍ അത് ആരോഗ്യത്തെ തന്നെ ദോഷകരമായി ബാധിക്കും

സിആര്‍ രവിചന്ദ്രന്‍
ശനി, 15 ഏപ്രില്‍ 2023 (19:42 IST)
നഖങ്ങള്‍ക്ക് ശരിയായ രീതിയിലുള്ള പരിപാലനം നല്‍കിയില്ലെങ്കില്‍ അത് ആരോഗ്യത്തെ തന്നെ ദോഷകരമായി ബാധിക്കുമെന്നും വിരല്‍ത്തുമ്പില്‍ നിന്നു മൂന്ന് മില്ലീമീറ്ററില്‍ കൂടുതല്‍ നഖത്തിനു നീളമുള്ളവരില്‍ രോഗാണുവാഹികളായ ബാക്ടീരിയകളും യീസ്റ്റും അധികമുണ്ടാകുമെന്നുമാണ് പഠനങ്ങള്‍ പറയുന്നത്.
 
കണ്ണുകൊണ്ട് കാണാന്‍ കഴിയാത്ത അത്രയും സൂക്ഷ്മങ്ങളായ ഈ ബാക്ടീരിയകളെ അകറ്റാന്‍ ഏറ്റവും കുറഞ്ഞത് 15 സെക്കന്‍ഡെങ്കിലും ഒരാള്‍ കൈകളും നഖവും വൃത്തിയാക്കണമെന്നും ആരോഗ്യവിദഗ്ദര്‍ പറയുന്നു. ആഹാരം കഴിക്കല്‍, പാചകം എന്നിങ്ങനെയുള്ള നിരവധി പ്രവര്‍ത്തനങ്ങളും കൈകള്‍ ചെയ്യുന്നുണ്ട്. നഖത്തിന്റെ അടിവശം അണുക്കള്‍ക്ക് സുരക്ഷിതമായി ഇരിക്കാന്‍ പറ്റിയ ഒരിടമായതിനാല്‍ത്തന്നെ വൃത്തിയാക്കി സൂക്ഷിച്ചില്ലെങ്കില്‍ നിരവധി രോഗങ്ങള്‍ ഉണ്ടാകുമെന്നും അവര്‍ പറയുന്നു.
 
അതേസമയം, കൃത്രിമ മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണ് നഖം നീട്ടി വളര്‍ത്തുന്നതെങ്കില്‍ അവിടെ അണുബാധ ഉണ്ടാകുമെന്നും പറയുന്നു. നഖങ്ങള്‍ നീട്ടി വളര്‍ത്തുന്നതിന് പകരം വെട്ടി വൃത്തിയായി സൂക്ഷിക്കുകയാണ് ചെയ്യേണ്ടതെന്നും ആരോഗ്യവിദഗ്ദര്‍ നിര്‍ദ്ദേശിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബോക്സ്ഓഫീസിൽ കിതച്ച് തഗ്‌ലൈഫ്, കാലിയായി തിയേറ്ററുകൾ; പറഞ്ഞതിലും നേരത്തെ ഒടിടി റിലീസിനൊരുങ്ങുന്നു?

മലയാളത്തില്‍ മറ്റൊരു താരപുത്രി കൂടെ അഭിനയത്തിലേക്ക്, നായികയാകാന്‍ ഒരുങ്ങുന്നത് ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും കുഞ്ഞാറ്റ

മമ്മൂട്ടിയുമല്ല മോഹൻലാലുമല്ല, ഞാൻ ആ മലയാള നടന്റെ വലിയ ഫാൻ: ചേരൻ

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വാക്‌സിന്‍ കുത്തിവയ്‌ക്കേണ്ടത് ഏത് കൈയിലാണ്?

ഞാവല്‍പ്പഴം കഴിക്കാറുണ്ടോ? ഈ രീതിയിലാണ് കഴിക്കുന്നതെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തിന്റെ ശത്രുവാകും

വൈകി ജനിക്കുന്ന കുട്ടികളില്‍ ഓട്ടിസത്തിന് സാധ്യത കൂടുതലോ? ഇക്കാര്യങ്ങള്‍ അറിയണം

പ്രസവശേഷം ഉണ്ടാകുന്ന സ്‌ട്രെച്ച് മാർക്കുകൾ കുറയ്ക്കാം, ഇക്കാര്യങ്ങൾ പരീക്ഷിച്ചു നോക്കു

Oats Egg Dosa: ഓട്‌സ് കൊണ്ട് ഇത്ര കിടിലന്‍ ദോശയോ?

അടുത്ത ലേഖനം
Show comments