Select Your Language

Notifications

webdunia
webdunia
webdunia
webdunia

നഖം എപ്പോഴും നനഞ്ഞിരിക്കാന്‍ അനുവദിക്കരുത്, സുന്ദരമായ നഖം നിങ്ങള്‍ക്കും സ്വന്തമാക്കാം!

Nail Health
അല്‍പ്പം ഒന്ന് ശ്രദ്ധിച്ചാല്‍ സ്വപ്നത്തിലെ സുന്ദര നഖം നിങ്ങള്‍ക്കും സ്വന്തമാക്കാം. അതിന് നഖം എപ്പോഴും നനഞ്ഞിരിക്കാന്‍ അനുവദിക്കാതിരിക്കുക എന്നതാണ് പ്രാധമികമായും ചെയ്യേണ്ടത്. എന്നാല്‍ വീട്ടു ജോലികള്‍ക്കിടെ ഇതെങ്ങനെയെന്ന് നിങ്ങള്‍ ചോദിച്ചേക്കാം, അതിനുമുണ്ട് പരിഹാരം, നഖം എപ്പോഴും നനയുന്നു എങ്കില്‍ സോപ്പുകളും ഡിറ്റര്‍ജന്റുകളും അധികം പുരളാതിരിക്കാനും ഉപയോഗം കഴിഞ്ഞാല്‍ നഖത്തിന്റെ പിറകില്‍ പറ്റിപ്പിടിച്ചിരിക്കാതിരിക്കാനും ശ്രദ്ധിക്കുക എന്നത് പ്രധാനമാണ്. അടുത്ത പടിയായി
ഉറങ്ങുംമുന്‍പ് നെയില്‍ മോയ്‌സ്ചറൈസര്‍ പുരട്ടുക എന്നതാണ്. ഇത് നഖത്തിന് കൂടുതല്‍ ആരോഗ്യം നല്‍കാന്‍ സഹായിക്കുക മാത്രമല്ല തിളകവും നല്‍കും.
 
നെയ്ല്‍ പോളിഷ് റിമൂവറുകള്‍ എപ്പോഴുമെപ്പോഴും ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കണം. കാരനം ഇതില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ നഖത്തിന്റെ ആരോഗ്യത്തിനെ ഹാനീകരമായി ബാധിക്കാനിടയുണ്ട്. നെയ്ല്‍ പോളിഷ് ഇടും മുന്‍പ് നെയ്ല്‍ ഹാര്‍ഡ്‌നര്‍ ബേസ് കോട്ടായി ഇടുന്നതും നല്ലതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പല്ലുകള്‍ ആരോഗ്യത്തോടെ നിലനില്‍ക്കണോ? ബ്രഷ് ചെയ്യേണ്ടത് ഇങ്ങനെ