കുട്ടികളിലെ അമിത വണ്ണത്തിന് കാരണം ഗര്‍ഭകാലത്ത് മാതാവിന്റെ തെറ്റായ ഭക്ഷണ രീതിയാണെന്ന് പഠനം. ഇന്റര്‍ നാഷണല്‍ ജേണല്‍ ഓഫ് ഓബീസിറ്റിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. യൂണിവേഴ്സിറ്റി ഓഫ് സൗത്താപ്റ്റണ്‍ ആണ് പഠനം നടത്തിയത്. ഗര്‍ഭകാലത്ത് മാതാവ് ആരോഗ്യകരമായ ഭക്ഷണം കഴിച്ചാല്‍ കുട്ടികളിലെ അമിത വണ്ണം ഒഴിവാക്കാമെന്ന് പഠനത്തില്‍ പറയുന്നു. ലോകത്താകമാനം കുട്ടികളിലെ അമിത വണ്ണം കൂടിവരുകയാണ്.
യുകെയില്‍ അഞ്ചുവയസിനു താഴെ പ്രായമുള്ള കാല്‍ ശതമാനം കുട്ടികളിലും അമിതവണ്ണം കാണപ്പെടുന്നു. ഇത് ദീര്‍ഘകാല ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. എട്ടും ഒന്‍പതും വയസുള്ള അമിത വണ്ണമുള്ള കുട്ടികളില്‍ നടത്തിയ പഠനം പറയുന്നത് ഇവരുടെ മാതാവ് ഗര്‍ഭവേളയിലോ അതിനു മുന്‍പോ ആരോഗ്യകരമല്ലാത്ത ഭക്ഷണം കഴിച്ചിരുന്നുവെന്നാണ്.