ഉയരക്കൂടുതലുള്ള സ്ത്രീകളില്‍ ഇരട്ടകുട്ടികള്‍ക്ക് സാധ്യത കൂടുതലാണ്. നീളമുള്ള സ്ത്രീകളില്‍ ഇന്‍സുലിന്റെ അളവ് കൂടുതലായിരിക്കുമെന്നതിനാല്‍ ഇരട്ട ഗര്‍ഭധാരണത്തിന് കാരണമെന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം. ഗര്‍ഭിണിയാകുന്ന പ്രായവും ഇരട്ടകുട്ടികളുടെ സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു. 30 വയസ്സിന് ശേഷം ഗര്‍ഭം ധരിക്കുന്നവരില്‍ ഒന്നിലധികം കുഞ്ഞുങ്ങളുണ്ടാകാനുള്ള സാധ്യത വളരെയേറെയാണ്. പ്രായത്തിനനുസരിച്ച് ഗര്‍ഭപാത്രത്തിലുണ്ടാകുന്ന മാറ്റമാണ് ഇതിന് കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
വന്ധ്യതാ ചികിത്സ നടത്തി ഗര്‍ഭിണിയാകുന്നവരില്‍ ഇരട്ട കുട്ടികള്‍ക്കുള്ള സാധ്യതയേറെയാണ്. മുപ്പത് വര്‍ഷത്തിനുള്ളില്‍ ഇരട്ടകള്‍ ജനിക്കുന്ന എണ്ണം 75 ശതമാനം വര്‍ദ്ധിച്ചിരിക്കുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്. 1975ല്‍ 1000 കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 9.5 ഇരട്ടകളായിരുന്നു ജനിച്ചിരുന്നതെങ്കില്‍ 2011ല്‍ അത് 16.9 ആയി വര്‍ദ്ധിച്ചു. വന്ധ്യതാ ചികിത്സകള്‍ വര്‍ദ്ധിച്ചതാണ് ഇരട്ടകുട്ടികളുടെ എണ്ണത്തിലും കാര്യമായ വര്‍ദ്ധനവുണ്ടാകാനുള്ള കാരണം.