Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിങ്ങള്‍ക്ക് ബുദ്ധിയില്ലെങ്കില്‍ നെല്ലിക്ക പതിവാക്കണം

നിങ്ങള്‍ക്ക് ബുദ്ധിയില്ലെങ്കില്‍ നെല്ലിക്ക പതിവാക്കണം
, തിങ്കള്‍, 2 മാര്‍ച്ച് 2015 (16:15 IST)
''മൂത്തവര്‍ ചൊല്ലും മുതുനെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും'' ഈ ചൊല്ലിന് നെല്ലിക്കയോളം തന്നെ പഴക്കമുണ്ടാകും. പോഷകസമൃദ്ധമാണ് ഈ കുഞ്ഞന്‍. കാല്‍സ്യവും അയണും പ്രോട്ടീനുമെല്ലാം നിറഞ്ഞ നെല്ലിക്ക ഔഷധ വിദ്യകളിലും ഒന്നാമതാണ്.

സംസ്കൃതത്തിലെ 'ധാത്രി' യും 'ആമലക' വുമായ നെല്ലിക്ക വാത, പിത്ത, കഫ ദോഷങ്ങളകറ്റി ബുദ്ധിയും ദഹനശക്തിയും വര്‍ധിപ്പിക്കുമെന്ന് ആയുര്‍വേദത്തില്‍ പറയുന്നത്. കൂടാതെ വൈറ്റമിന്‍ 'സി' യാല്‍ സമ്പന്നമാണ് ഔഷധ യോഗങ്ങളില്‍ പേരുകേട്ട 'ത്രിഫല'യില്‍ പ്രധാനിയായ നെല്ലിക്കയ്‌ക്ക് ഉള്ളത്.

വാത, പിത്ത, കഫ ദോഷങ്ങളകറ്റി ബുദ്ധിയും ദഹനശക്തിയും വര്‍ധിപ്പിക്കുന്നതിനൊപ്പം മുടി വളരാനും നര ഒഴിയാനുമുള്ള ഔഷധ ഘടകം കൂടിയാണ് നെല്ലിക്ക. നെല്ലിക്ക ജ്യൂസായും അച്ചാറായും നമ്മള്‍ ഉപയോഗിക്കുന്നുണ്ട് എന്നാല്‍ പച്ചയോടെ കഴിക്കുന്നതാണ് ഏറ്റവും ഉത്തമം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.



Share this Story:

Follow Webdunia malayalam