Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ ഭക്ഷണങ്ങളുടെ കൂടെ ഒരിക്കലും ചെമ്മീൻ കഴിക്കരുത്

ഈ ഭക്ഷണങ്ങളുടെ കൂടെ ഒരിക്കലും ചെമ്മീൻ കഴിക്കരുത്

നിഹാരിക കെ.എസ്

, തിങ്കള്‍, 13 ജനുവരി 2025 (11:40 IST)
ചെമ്മീൻ ഇഷ്ട്ടമല്ലാത്തവർ ഉണ്ടാകുമോ? പ്രത്യേക രുചി തന്നെയാണ് ചെമ്മീന്. ചെമ്മീർ റോസ്റ്റ്, ചെമ്മീൻ ചമ്മന്തി, ചെമ്മീൻ കറി അങ്ങനെ പോകുന്ന ചെമ്മീൻ വിഭവങ്ങൾ. എന്നാൽ ചില ഭക്ഷണങ്ങൾക്കൊപ്പം ചെമ്മീൻ കഴിക്കുന്നത് ചിലരില്‍ പെട്ടെന്ന് അലർജിയുണ്ടാക്കാനും ദഹനത്തെ ബാധിക്കാനും കാരണമായേക്കാം. ചെമ്മീനിനൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
 
പാലുല്പന്നങ്ങൾ; ചെമ്മീനിനൊപ്പം പാലോ ക്രീം സോസോ ചേര്‍ക്കുന്നത് ചിലരില്‍ അലർജി ഉണ്ടാക്കാം. കാരണം പാലുൽപ്പന്നങ്ങളിലെ കാത്സ്യം കൊഞ്ചിലെ പ്രോട്ടീനുകളുമായി ചേരുമ്പോള്‍ ഇത് വയറ്റിൽ പുളിപ്പ് ഉണ്ടാക്കും. ഇത് ദഹനസംബന്ധമായ അസ്വസ്ഥതകൾക്കും വയറുവേദനയ്ക്കും കാരണമാകും.
 
ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ ചെമ്മീന്റെ കൂടെ കഴിക്കരുത്. കാരണം ചെമ്മീനില്‍ മിതമായ അളവിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ചുവന്ന മാംസം അല്ലെങ്കിൽ ചീര പോലുള്ള ഇരുമ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങൾക്കൊപ്പം ചെമ്മീന്‍ കഴിക്കുന്നത് ഇരുമ്പിന്റെ ആഗിരണം വർധിപ്പിക്കും. 
 
ബ്രെഡ്: അന്നജം കൂടുതലുള്ള ഭക്ഷണങ്ങളായ ബ്രെഡ്, പാസ്ത എന്നിവയും ചെമ്മീനിനൊപ്പം കഴിക്കരുത്. ചെമ്മീനിനൊപ്പം ഭാരിച്ച അന്നജം കഴിക്കുന്നത് വയര്‍ വീര്‍ത്തിരിക്കാനും ദഹനത്തെ മോശമായി ബാധിക്കാനും കാരണമായേക്കാം.
 
ചെമ്മീനിനൊപ്പം സിട്രസ് പഴങ്ങൾ അമിതമായി കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകും. കാരണം സിട്രസ് പഴങ്ങളിലെ അസിഡ് ചെമ്മീനിലെ പ്രോട്ടീനുകളുമായി ചേരുമ്പോള്‍ വയറിന് അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ABC Juice is not good: എബിസി ജ്യൂസിന്റെ പേരില്‍ ആളുകളെ പറ്റിക്കുന്ന മുറിവൈദ്യന്‍മാര്‍ !