Select Your Language

Notifications

webdunia
webdunia
webdunia
webdunia

പേടി സ്വപ്നങ്ങളില്‍ നിന്നും മുക്തി നേടണോ? ഇതാ ഈ വഴി തന്നെ സ്വീകരിച്ചോളൂ...

പേടി സ്വപ്നങ്ങളില്‍ നിന്നും മുക്തി വേണോ?

പേടി സ്വപ്നങ്ങളില്‍ നിന്നും മുക്തി നേടണോ? ഇതാ ഈ വഴി തന്നെ സ്വീകരിച്ചോളൂ...
, ചൊവ്വ, 1 ഓഗസ്റ്റ് 2017 (14:56 IST)
സ്വപനം കാണാത്തവരായി ആരും ഉണ്ടാവില്ല. നമ്മള്‍ കാണുന്ന സ്വപ്നം ചിലപ്പോൾ നല്ല സ്വപ്നങ്ങളും ചിലപ്പോൾ ദുഃസ്വപ്നങ്ങളുമാകാം. പണ്ടുള്ളവര്‍ പറയാറുണ്ട് ഇതിന് പിന്നില്‍ വലിയൊരു സത്യമുണ്ടെന്ന്. സ്വപ്നമെന്ന ആ ചെറിയ സെക്കന്റില്‍ നമ്മള്‍ മറ്റൊരു ലോകത്തതാണെന്നു പറയാം.
 
ഉറങ്ങാന്‍ കഴിയാത്ത രീതിയില്‍ നമ്മളില്‍ ആകുലത ഉണ്ടാക്കി വല്ലാതെ ഭീതിപ്പെടുത്തുന്ന സ്വപ്നങ്ങളെയാണ് പേടിസ്വപനങ്ങള്‍ എന്നു പറയുന്നത്‍. മിക്കപ്പോഴും ഇത്തരം സ്വപ്നങ്ങളുടെ കാരണം ജീവിതത്തിലെ പരാജയം, നഷ്ടങ്ങള്‍ തുടങ്ങിവയാണ്. ഇത് കുടാതെ ശാരീരികമായ അസുഖങ്ങള്‍, ക്യാന്‍സര്‍ ,ചില പ്രത്യേക മരുന്നുകളുടെ ഉപയോഗം, മദ്യം എന്നിങ്ങനെയുള്ള പല കാര്യങ്ങള്‍ നമ്മുടെ പേടിസ്വപ്നങ്ങള്‍ക്ക് കാരണമായേക്കാം. 
 
ഇത്തരം പേടി സ്വപനങ്ങള്‍ കണ്ടാലുടന്‍ തന്നെ ആ വ്യക്തി ഉറക്കത്തില്‍ നിന്ന് ഞെട്ടി ഉണരും. ഒരേ സ്വഭാവമുള്ള ഇത്തരം പേടിസ്വപ്നങ്ങള്‍ ഒരു വ്യത്യാസവും കൂടാതെ വ്യക്തിയുടെ ജീവിതത്തില്‍ ആവര്‍ത്തിച്ച് കടന്ന് വന്നുകൊണ്ടിരിക്കാം. നമ്മള്‍ കാണുന്ന ഭൂരിഭാഗം സ്വപ്നങ്ങളും നമ്മുടെ ജീവിതാനുഭാവങ്ങളുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്.
 
ഇടയ്ക്കിടെ കടന്നുവരുന്ന ഈ പേടിസ്വപനം മാറ്റാന്‍  മനശാസ്ത്രപരമായ ചികിത്സയിലൂടെ മാത്രമേ സാധുക്കുകയുള്ളൂ. ലൂസിട് ഡ്രീം തെറാപ്പി, ഹിപ്നോ തെറാപ്പി, കൊഗ്നറ്റീവ് ബിഹേവിയര്‍ തെറാപ്പി തുടങ്ങിയ മനശാസ്ത്ര ചികിത്സാരീതിയിലൂടെ ഇത്തരം സ്വപ്നങ്ങളെ പരിഹരിക്കാന്‍ കഴിയുമത്രേ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എപ്പോള്‍ വിശന്നാലും ബ്രെഡ് കഴിക്കുന്ന പതിവുണ്ടോ ? അറിഞ്ഞോളൂ... ആരോഗ്യം ക്ഷയിക്കും !