Select Your Language

Notifications

webdunia
webdunia
webdunia
webdunia

നോറോ വൈറസ് ബാധിച്ചാല്‍ ധാരാളം വെള്ളം കുടിക്കണമെന്ന് പറയുന്നത് എന്തുകൊണ്ട്? പ്രതിരോധിക്കാന്‍ മരുന്ന് കണ്ടെത്തിയിട്ടുണ്ടോ?

നോറോ വൈറസ് ബാധിച്ചാല്‍ ധാരാളം വെള്ളം കുടിക്കണമെന്ന് പറയുന്നത് എന്തുകൊണ്ട്? പ്രതിരോധിക്കാന്‍ മരുന്ന് കണ്ടെത്തിയിട്ടുണ്ടോ?
, തിങ്കള്‍, 6 ജൂണ്‍ 2022 (12:29 IST)
കൊറോണ വൈറസ് ഭീതിക്കിടെയാണ് കേരളത്തില്‍ നോറോ വൈറസും ആശങ്ക പരത്തുന്നത്. നോറോ വൈറസ് രോഗത്തിനെതിരെ കൃത്യമായ ആന്റിവൈറല്‍ മരുന്നോ വാക്‌സിനോ നിലവിലില്ല. അതിനാല്‍ നിര്‍ജലീകരണം തടയുകയാണു പ്രധാന മാര്‍ഗം. നോറോ വൈറസ് ബാധിച്ചവര്‍ ധാരാളം വെള്ളം കുടിക്കണം. ഛര്‍ദി, വയറിളക്കം എന്നീ രോഗലക്ഷണങ്ങളിലൂടെ ശരീരത്തില്‍ ജലാംശം വലിയ രീതിയില്‍ കുറയും. നന്നായി വെള്ളം കുടിച്ചാല്‍ മാത്രമേ നിര്‍ജലീകരണം തടയാന്‍ സാധിക്കൂ. 
 
മിക്ക ആളുകള്‍ക്കും ചികിത്സയില്ലാതെ തന്നെ അസുഖം പൂര്‍ണമായും മാറും. എന്നാല്‍ ചിലരില്‍, പ്രത്യേകിച്ച് കുട്ടികള്‍, പ്രായമായവര്‍, ഗുരുതരമായ അസുഖങ്ങളുള്ളവര്‍ എന്നിവരില്‍ ഛര്‍ദി, വയറിളക്കം എന്നിവ അധികമായാല്‍ നിര്‍ജലീകരണം മൂലം ആരോഗ്യനില വഷളാവാന്‍ സാധ്യതയുണ്ട്. അതിനാല്‍ വൈദ്യസഹായം ആവശ്യമായി വന്നേക്കാം. അതിനാല്‍ കൂടുതല്‍ ശ്രദ്ധ വേണം. മൂത്രത്തിന്റെ അളവ് കുറയുക, ചുണ്ട്, തൊണ്ട, വായ എന്നിവ വരളുക, തലകറക്കം, ക്ഷീണം, ചെറിയകുട്ടികളില്‍ അകാരണമായ കരച്ചില്‍, മയക്കക്കൂടുതല്‍, വെള്ളം കുടിക്കാന്‍ പറ്റാത്ത അവസ്ഥ എന്നിവയാണു നിര്‍ജലീകരണത്തിന്റെ ലക്ഷണങ്ങള്‍.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്താണ് നോറോ വൈറസ്? ഭക്ഷണത്തിലും വെള്ളത്തിലും അതീവ ശ്രദ്ധ വേണം; അറിഞ്ഞിരിക്കേണ്ടതെല്ലാം