Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുഞ്ഞിന് ഓട്‌സ് കൊടുക്കാറുണ്ടോ? ശ്രദ്ധിക്കണം ചില കാര്യങ്ങൾ

കുഞ്ഞിന് ഓട്‌സ് കൊടുക്കാറുണ്ടോ? ശ്രദ്ധിക്കണം ചില കാര്യങ്ങൾ

കുഞ്ഞിന് ഓട്‌സ് കൊടുക്കാറുണ്ടോ? ശ്രദ്ധിക്കണം ചില കാര്യങ്ങൾ
, തിങ്കള്‍, 3 ഡിസം‌ബര്‍ 2018 (08:47 IST)
കുഞ്ഞുങ്ങളിൽ ഏറ്റവും പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണമാണ് ഓട്‌സ്. ധാരാളം ഫൈബർ അടങ്ങിയിരിക്കുന്ന ഭക്ഷണമായതുകൊണ്ടുതന്നെ കുഞ്ഞുങ്ങളുടെ ഭക്ഷണത്തിൽ അമ്മമാർ ഓട്‌സിന് പ്രത്യേക സ്ഥാനം നൽകിയിട്ടുണ്ടാകും. എന്നാൽ ഇത് ആഴ്‌ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമേ കൊടുക്കാൻ പാടുള്ളൂ.
 
കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനു യാതൊരു ദോഷവും വരാത്ത ഭക്ഷണമാണ് ഓട്സ്. ആറു മാസം കുഞ്ഞുങ്ങൾക്ക് ഓട്‌സ് കൊടുക്കാവുന്നതാണ്. എന്നാൽ ശ്രദ്ധിക്കേണ്ടത് ദിവസവും നൽകരുത് എന്നതആണ്. ഫൈബർ ധാരാളം ഉള്ളതുകൊണ്ടുതന്നെ ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് അത്യുത്തമവുമാണ്.
 
ശരീരത്തിൽ വെള്ളം കുറയുമ്പോഴും നാരുകളുള്ള ഭക്ഷണത്തിന്റെ കുറവുമാണ് കുട്ടികളിലെ മലബന്ധത്തിന്റെ പ്രധാന കാരണം. ഇതിനുമുള്ള നല്ലൊരു പ്രതിവിധിയാണ് ഓട്‌സ്. 
 
കുടലിന്റെ ആരോഗ്യത്തിന് ഏറെ സഹായകമായ ഓട്‌സ് മലം കുടലിലൂടെ പെട്ടെന്നു നീങ്ങാനും മലവിസര്‍ജനം എളുപ്പമാക്കാനും സഹായിക്കുന്നു. ഇതിലെ നാരുകളാണ് സഹായിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൂർക്കം‌വലി; സ്‌ത്രീകളിൽ ഹൃദയസംബന്ധമായ രോഗങ്ങൾക്ക് കാരണക്കാരൻ!