Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആര്‍ക്കൊക്കെ ഓട്‌സ് കഴിക്കാം

ആര്‍ക്കൊക്കെ ഓട്‌സ് കഴിക്കാം

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 27 ഡിസം‌ബര്‍ 2024 (19:09 IST)
ഇന്ന് ഓട്‌സിന് പ്രിയം കൂടി വരുകയാണ്. നാരിന്റെ ഗുണങ്ങള്‍ ഉളളതിനാല്‍ പ്രമേഹം, മലബന്ധം, ഹൃദയ സംബന്ധമായ അസുഖമുള്ളവര്‍, അമിത വണ്ണമുള്ളവര്‍, ഭക്ഷണം നന്നായി ചവച്ചരച്ച് 'കഴിക്കാന്‍ ആകാത്തവര്‍, ട്യൂബ് വഴി ഭക്ഷണം കഴിക്കുന്നവര്‍ എന്നിവര്‍ക്കൊക്കെ ഫലപ്രദമായ ആഹാരമാണ് ഓട്‌സ്. 
 
സംബന്ധമായ അസുഖമുള്ളവര്‍ പലപ്പോഴും ഓട്‌സിനെ ആണ് ആശ്രയിക്കാറുള്ളത്. എന്നാല്‍ ഡോക്ടറുടെയും ഡയറ്റീഷ്യന്റെയും നിര്‍ദ്ദേശപ്രകാരം മാത്രമായിരിക്കണം ഇത്തരം ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുന്നത്. എന്തെന്നാല്‍ ഈ സാഹചര്യങ്ങളില്‍ ഓട്‌സിനെ മാത്രം ആശ്രയിക്കുകയാണെങ്കില്‍ അത് മറ്റു പോഷകങ്ങളുടെ അപര്യാപ്തത ഉണ്ടാകുന്നതിന് കാരണമാകും. 
 
ഗ്ലൂട്ടണ്‍ അലര്‍ജി ഉള്ളവര്‍ക്കും ഓട്‌സ് ഫലപ്രദമാണ്. എന്നാല്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം ഓട്‌സിന്റെ നിര്‍മ്മാണ സമയത്ത് ഗ്ലൂട്ടണ്‍ ഇതില്‍ ചേര്‍ക്കുന്നില്ല എന്ന് ഉറപ്പുവരുത്തിയതിനുശേഷം ആയിരിക്കണം ഓട്‌സ് തിരഞ്ഞെടുക്കേണ്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുട്ടികള്‍ക്ക് സ്ഥിരമായി നൂഡില്‍സ് ഉണ്ടാക്കി കൊടുക്കാറുണ്ടോ? അറിഞ്ഞിരിക്കാം ദൂഷ്യഫലങ്ങള്‍