Select Your Language

Notifications

webdunia
webdunia
webdunia
webdunia

55 വയസ്സിന് മുകളിലുള്ള വ്യക്തിയാണോ? ഇക്കാര്യങ്ങള്‍ ഒഴിവാക്കണം

55 വയസ്സിന് മുകളിലുള്ള വ്യക്തിയാണോ? ഇക്കാര്യങ്ങള്‍ ഒഴിവാക്കണം

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 10 ജനുവരി 2025 (18:26 IST)
പ്രായം കൂടുന്നതിനുസരിച്ച് നമ്മുടെ ശരീരത്തിനും മാറ്റങ്ങള്‍ ഉണ്ടാകും. മുന്‍പ് ചെയ്തിരുന്ന പല കാര്യങ്ങളും പഴയതുപോലെ ചെയ്യാന്‍ കഴിഞ്ഞെന്നു വരില്ല. അതുപോലെ തന്നെ ചില കാര്യങ്ങള്‍ ഒഴിവാക്കുകയും വേണം. പടികള്‍ കയറരുത്. ആവശ്യമെങ്കില്‍ മാത്രം കയറുക. നടക്കുമ്പോള്‍ പിന്തുണയ്ക്കുന്ന റെയിലില്‍ പിടിക്കാന്‍ മറക്കരുത്. പെട്ടെന്ന് തല തിരിക്കരുത്. ആദ്യം നിങ്ങളുടെ ശരീരം തിരിക്കുക ശേഷം തല തിരിക്കുക. ഇത് ചിലപ്പോള്‍ പെട്ടുന്നുണ്ടാകുന്ന ഉളുക്കിന് കാരണമായേക്കാം. 
 
നിന്നുകൊണ്ട് പാന്റ്‌സ് ധരിക്കരുത്. ഇരുന്ന ശേഷം മാത്രം അവ ധരിക്കുക. ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍, മുന്നോട്ട് തിരിഞ്ഞ് എഴുന്നേല്‍ക്കരുത്. പകരം, നിങ്ങളുടെ ഇടത്തോട്ടോ വലത്തോട്ടോ തിരിഞ്ഞ ശേഷം  എഴുന്നേല്‍ക്കുക. പിന്നോട്ട് നടക്കരുത്; അത് ഗുരുതരമായ പരിക്കുകളിലേക്ക് നയിച്ചേക്കാം. ഭാരമുള്ള വസ്തുക്കള്‍ ഉയര്‍ത്താന്‍ കുനിയരുത്. കുനിയുന്നതിന് മുമ്പ് ആദ്യം നിങ്ങളുടെ കാല്‍മുട്ടുകള്‍ വളയ്ക്കുക തുടര്‍ന്ന് ഭാരം ഉയര്‍ത്തുക. ഉറക്കത്തില്‍ നിന്ന് പെട്ടെന്ന് ചാടി എഴുന്നേല്‍ക്കരുത്. കുറച്ച് മിനിറ്റ് ശാന്തമായി ഇരിക്കുക.എന്നിട്ട് വേണം എഴുന്നേല്‍ക്കാന്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉച്ചഭക്ഷണം ഒഴിവാക്കരുതെന്ന് പറയാന്‍ കാരണങ്ങള്‍ ഇതെല്ലാം