Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുട്ടികളുള്ള വീടുകളില്‍ ഒആര്‍എസ് പാക്കറ്റ് കരുതണം; ഒആര്‍എസ് ഉപയോഗിക്കേണ്ട വിധം ഇങ്ങനെ

കുട്ടികളുള്ള വീടുകളില്‍ ഒആര്‍എസ് പാക്കറ്റ് കരുതണം; ഒആര്‍എസ് ഉപയോഗിക്കേണ്ട വിധം ഇങ്ങനെ

സിആര്‍ രവിചന്ദ്രന്‍

, ശനി, 29 ജൂലൈ 2023 (16:03 IST)
വൃത്തിയുള്ള പാത്രത്തില്‍ ഒരു ലിറ്റര്‍ തിളപ്പിച്ചാറിയ വെള്ളം എടുക്കുക.. ഒരു പാക്കറ്റ് ഒ.ആര്‍.എസ്. വെള്ളത്തിലിട്ട് വൃത്തിയുള്ള സ്പൂണ്‍ കൊണ്ട് ഇളക്കുക. വയറിളക്ക രോഗികള്‍ക്ക് ഈ ലായനി നല്‍കണം. കുഞ്ഞുങ്ങള്‍ക്ക് ചെറിയ അളവില്‍ നല്‍കാം. ഛര്‍ദ്ദിയുണ്ടെങ്കില്‍5 മുതല്‍ 10 മിനിറ്റ് കഴിഞ്ഞ് വീണ്ടും നല്‍കുക. ഒരിക്കല്‍ തയ്യാറാക്കിയ ലായനി24 മണിക്കൂറിനുള്ളില്‍ ഉപയോഗിക്കണം.
 
എല്ലാവരും വീട്ടില്‍ പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളില്‍ ഒ.ആര്‍.എസ്. പാക്കറ്റ് കരുതുക. ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കുക. അതോടൊപ്പം ഈ സന്ദേശം മറ്റുള്ളവരിലേക്ക് എത്തിക്കുക. ഒരാള്‍ പോലും നിര്‍ജലീകരണം മൂലം മരണപ്പെടരുത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാല്‍ എല്ലാപ്രായക്കാര്‍ക്കും കുടിക്കാമോ