Webdunia - Bharat's app for daily news and videos

Install App

കഴുത്ത് വേദനയ്ക്കും കൈ കാല്‍ വേദനകള്‍ക്കുമെല്ലാം നമ്മുടെ ഇരുപ്പ് ഒരു കാരണമാകാറുണ്ട്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 9 നവം‌ബര്‍ 2023 (09:57 IST)
കഴുത്ത് വേദനയ്ക്കും കൈ കാല്‍ വേദനകള്‍ക്കുമെല്ലാം നമ്മുടെ ഇരുപ്പ് ഒരു കാരണമാകാറുണ്ട്. ഇത് ചിലപ്പോള്‍ മറ്റ് ചില രോഗങ്ങളുടെയും ലക്ഷണവുമാകാം. പലപ്പോഴും ഇത്തരം രോഗങ്ങള്‍ വരുന്നത് അശ്രദ്ധയും ജീവിതശൈലിയിലേ മാറ്റവും കൊണ്ടാണ്. നിങ്ങള്‍ക്കറിയാമോ എന്താണ് ഇത്തരം രോഗങ്ങള്‍ വരാന്‍കാരണമെന്ന്. എന്നാല്‍ ഇതാ അറിഞ്ഞോളൂ.
 
സ്വാഭാവികമായി കുറേ സമയം കംപ്യൂട്ടറിന്റെ മുമ്പിലിരുന്നു കഴിഞ്ഞാല്‍ കഴുത്തിനും പുറത്തുമെല്ലാം വേദനയുണ്ടാകും. കംപ്യൂട്ടറിന്റെ അമിതമായ ഉപയോഗവും, തെറ്റായ രീതിയിലുള്ള ഇരിപ്പ്, വ്യായാമത്തിന്റെ അഭാവം ഇവയെല്ലാം കഴുത്ത് വേദനയുണ്ടാക്കാന്‍ കാരണമാകുന്നുണ്ട്.
 
അധികനേരം വണ്ടിയോടിക്കുന്നവരിലും ഫോണ്‍ അധികം ഉപയോഗിക്കുന്നവര്‍, കിടന്നുകൊണ്ട് ടിവി കാണുന്നവര്‍, കിടന്നുവായിക്കുന്നവര്‍, സ്ഥിരമായി യാത്രചെയ്യുന്നവര്‍ ഇവരെല്ലാം ഈ പ്രശ്‌നം അനുഭവിക്കുന്നവരാണ്. കുടാതെ വളരെ ഉയര്‍ന്നതോ തീരെ താഴന്നതോ ആയ തലയണ വച്ച് ഉറങ്ങുന്നവരിലും കഴുത്ത് വേദനയുണ്ടാകാറുണ്ട്. കൈകളില്‍ മുഖം താങ്ങി ദീര്‍ഘനേരം ഇരിക്കുന്നവരിലും ഈ രോഗം കാണാറുണ്ട്.
 
ഹാര്‍ട്ട് അറ്റാക്ക്, പേശികള്‍ പെട്ടുന്നത് , എല്ല് പൊടിയുന്നത്, കാന്‍സര്‍ ഇത്തരം രോഗങ്ങളുടെ പ്രാരംഭ ലക്ഷണമാണ് കഴുത്ത് വേദന, കുടാതെ ക്ഷയം, അര്‍ബുദമല്ലാത്ത മുഴകള്‍, ജന്‍മനാലുള്ള വൈകല്യങ്ങള്‍ തുടങ്ങിയവയും കഴുത്ത് വേദനയുണ്ടാക്കും. ആവശ്യത്തിനുള്ള ശ്രദ്ധനല്‍കിയില്ലെങ്കില്‍ ഇത്തരം രോഗങ്ങള്‍ അപകടമായി മാറുന്നതായിരിക്കും. കഴുത്ത് വേദനയുടെ പ്രാഥമിക ചികിത്സ വിശ്രമമാണ്. കഴുത്ത് വേദന വര്‍ധിപ്പിക്കുന്ന പ്രവൃത്തികള്‍ ഉടന്‍ നിര്‍ത്തിവയ്ക്കണം. ഒപ്പം വേദനസംഹാരികള്‍ കഴിക്കുകയും ചെയ്യാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വായ തുറന്ന് ഉറങ്ങുന്നവരില്‍ ഈ പ്രശ്‌നങ്ങള്‍ കാണിക്കാം !

രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്നത് വിറ്റാമിന്‍ K2; വിറ്റാമിന്‍ K2 ധാരാളമുള്ള ഭക്ഷണങ്ങള്‍ ഇവയാണ്

കിടക്കുന്നതിന് മുന്‍പ് ഈ അഞ്ചു ഭക്ഷണങ്ങള്‍ കഴിക്കരുത്

നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ: ഉറക്കം കൃത്യമായാൽ സിറോസിസ് സാധ്യത കുറയുമെന്ന് പഠനം

നിങ്ങളുടെ കാഴ്ച ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന അഞ്ചു പാനിയങ്ങളെ പരിചയപ്പെടു

അടുത്ത ലേഖനം
Show comments