Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിലകുറഞ്ഞതെങ്കിലും അപകടകാരി; പാമോയില്‍ ഉപയോഗം ഉടന്‍ നിര്‍ത്തണം!

വിലകുറഞ്ഞതെങ്കിലും അപകടകാരി; പാമോയില്‍ ഉപയോഗം ഉടന്‍ നിര്‍ത്തണം!

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 5 ഡിസം‌ബര്‍ 2024 (13:12 IST)
ഇന്ത്യയില്‍ ധാരാളമായി ഉപയോഗിക്കപ്പെടുന്ന എണ്ണയാണ് പാമോയില്‍. ഗുരുതരമായ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പാമോയില്‍ കാരണമാകാറുണ്ട്. എന്തുകൊണ്ടാണ് പാമോയില്‍ ഇത്രയധികം ഗുരുതരമാകുന്നതെന്ന് അറിഞ്ഞിരിക്കണം. മലേഷ്യയില്‍ നിന്നും ഇന്തോനേഷ്യയില്‍ നിന്നുമാണ് പാമോയില്‍ ധാരാളമായി ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നത്. മറ്റ് എണ്ണകളെ അപേക്ഷിച്ച് പാമോയിലിന് വലിയ വില കുറവാണ്. പാമോയിലില്‍ ധാരാളമായി ട്രാന്‍സ് ഫാറ്റ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ സ്വീകരിക്കപ്പെടുന്ന കൊഴുപ്പല്ല. ഇത്തരം കൊഴുപ്പുകള്‍ ഹൃദയാഘാതത്തിനും ബ്രെയിന്‍ ഹെമറേജിനും കാരണമാകാറുണ്ട്.
 
കൂടാതെ പാമോയില്‍ ചീത്ത കൊളസ്‌ട്രോള്‍ അഥവാ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ ഉയര്‍ത്തുകയും നല്ല കൊളസ്‌ട്രോള്‍ അഥവാ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ചെയ്യും. രക്തസമ്മര്‍ദ്ദം ഉയരുന്നതിനും ഹൃദയാഘാതം ഉണ്ടാകുന്നതിനും ഇത് കാരണമാകും. ദിവസേന പാമോയില്‍ ഉപയോഗിക്കുന്നത് അമിതവണ്ണം ഉണ്ടാകാനും പ്രമേഹ സാധ്യത വര്‍ദ്ധിക്കാനും കാരണമാകും. വിലക്കുറവ് കാരണം പാമോയില്‍ മറ്റ് എണ്ണകളുമായി കൂട്ടിക്കലര്‍ത്തി വില്‍പ്പന നടത്താറുണ്ട്. ഇതും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭക്ഷണങ്ങളോ പാനീയങ്ങളോ വാങ്ങുമ്പോള്‍ ലഭിക്കുന്ന പ്ലാസ്റ്റിക് കണ്ടെയ്‌നറുകള്‍ നിങ്ങള്‍ വീണ്ടും ഉപയോഗിക്കാറുണ്ടോ? സൂക്ഷിക്കണം!