Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിസേറിയന് ശേഷമുള്ള ആദ്യ ആർത്തവം പ്രശ്‌നമോ?

സിസേറിയന് ശേഷമുള്ള ആദ്യ ആർത്തവം പ്രശ്‌നമോ?

സിസേറിയന് ശേഷമുള്ള ആദ്യ ആർത്തവം പ്രശ്‌നമോ?
, വ്യാഴം, 1 നവം‌ബര്‍ 2018 (08:03 IST)
പ്രസവത്തിന് ശേഷമുള്ള ആദ്യ ആർത്തവം എങ്ങനെയായിരിക്കും എന്നും അതിന് എന്തൊക്കെ സൈഡ് ഇഫക്‌ടുകൾ ഉണ്ടാകുമെന്നും പല സ്‌ത്രീകളും ചിന്തിക്കും. അപ്പോ പിന്നെ സിസേറിയൻ ആണെങ്കിൽ പറയാനുണ്ടോ? സാധാരണയുള്ള ആർത്തവം തന്നെ പലർക്കും വേദന നിറഞ്ഞതും രക്തസ്രാവം നിറഞ്ഞതുമായിരിക്കും. എന്നാൽ ഗർഭം ധരിച്ച് അമ്മയാകുന്നതിന് ഒരു സ്‌ത്രീ മാനസികമായും ശാരീരികമായും പലതും ശ്രദ്ധിക്കേണ്ടതുണ്ട്.
 
അതുകൊണ്ടുതന്നെ, പ്രസവത്തിന് അല്ലെങ്കിൽ സിസേറിയന് ശേഷമുള്ള ആർത്തവത്തിൽ ഇതൊക്കെ ബാധിക്കാം. സിസേറിയന് ശേഷം പലരും അനുഭവിക്കുന്ന ബുദ്ധിമുട്ടികൾക്കൊപ്പം ആർത്തവവും ഒരു ബുദ്ധിമുട്ടാകുമോ എന്നതാണ് പലർക്കും ഉണ്ടാകുന്ന സംശയം. എന്നാൽ ചില സ്‌ത്രീകളിൽ സിസേറിയന് ശേഷം ആർത്തവത്തിന്റെ വേദന കുറയാനാണ് സാധ്യത കൂടുതൽ.
 
മാത്രമല്ല രക്തസ്രാവം വളരെ കുറച്ച്‌ മാത്രമേ ഉണ്ടാവുകയുള്ളൂ. ഉയര്‍ന്ന അളവിലുള്ള പ്രൊജസ്റ്റിറോണിന്റെ അളവാണ് പലപ്പോഴും ഇതിന് കാരണമാകുന്നത്. ഇതാണ് വേദന കുറക്കുന്നതും ആര്‍ത്തവ രക്തത്തിന്റെ അളവ് കുറക്കുകയും ചെയ്യുന്നത്. സിസേറിയന് ശേഷമുള്ള ആർത്തവത്തിൽ എന്ത് മാറ്റം സംഭവിച്ചാലും അത് ഉടൻ തന്നെ ഡോക്ടറെ അറിയിക്കേണ്ടത് അത്യാവശ്യമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവള്‍ ‘ഉണരു’ന്നില്ലേ? - ഈ പായസം ഒന്ന് പരീക്ഷിക്കൂ...