Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം, കാത്തിരിക്കുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍

Phone Health Issue

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 13 ജൂണ്‍ 2023 (13:04 IST)
ബാക്ടീരിയകളുടെ കലവറയാണ് ഓരോരുത്തരുടേയും ഫേണ്‍. ടിക്ടോക്കില്‍ പ്രശസ്തയായ ഡോക്ടര്‍ മാമിന എന്ന ഡെര്‍മറ്റോളജിസ്റ്റാണ് ഇത്തരമൊരു വിവരം പങ്കുവച്ചിരിക്കുന്നത്. ഫോണുകള്‍ ബാക്ടീരിയ തുടങ്ങിയ സൂക്ഷ്മാണുക്കളാല്‍ നിറഞ്ഞതാണെന്നും ചില അവസരങ്ങളില്‍ ഇവയില്‍ പൊതു ശൗചാലയത്തിലുള്ളതിലും ബാക്ടീരിയകള്‍ കാണപ്പെടുമെന്നും അവര്‍ പറയുന്നു. അതിനാല്‍ തന്നെ ഫോണ്‍ സംസാരിക്കുമ്പോള്‍ മുഖത്തോട് ചേര്‍ക്കുന്നത് ഒഴിവാക്കണമെന്നും അവര്‍ നിര്‍ദേശിക്കുന്നു.
 
മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ ചര്‍മ്മത്തിലുണ്ടാകാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ വല്ലപ്പോഴും ഫോണ്‍ തുണികൊണ്ട് സോപ്പുവെള്ളത്തില്‍ മുക്കി തുടയ്ക്കുകയോ ആല്‍ക്കഹോള്‍ ഉപയോഗിച്ച് വൃത്തിയാക്കുകയോ ചെയ്യണമെന്ന് അവര്‍പറയുന്നു. ഡോക്ടര്‍ മാമിനയ്ക്ക് ടിക്ടോക്കില്‍ ഒരുമില്യണിലധികം ഫോളോവര്‍ ഉണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭക്ഷണം കഴിച്ച ഉടന്‍ കിടക്കുകയോ ഉറങ്ങുകയോ ചെയ്യരുത്!