Select Your Language

Notifications

webdunia
webdunia
webdunia
webdunia

പറയാം പൈ‌ല്‍‌സിനോട് ഗുഡ്ബൈ

webdunia
വ്യാഴം, 20 നവം‌ബര്‍ 2014 (12:49 IST)
ജീവിത ശൈലി രോഗങ്ങളില്‍ മലയാളികള്‍ക്കിടയില്‍ വ്യാപിച്ചുകൊണ്ടിരീക്കുന്ന രോഗമാണ് പൈല്‍സ് അഥവാ മൂലക്കുരു.  മൂക്കത്തു ശുണ്ഠി. രണ്ടും മൂന്നും തവണ പോയാലും വയറ്റില്‍നിന്നു പോയതു മതിയായില്ലെന്ന തോന്നല്‍. ടോയ്ലറ്റില്‍ ഇരിക്കുമ്പോള്‍ എരിച്ചില്‍, പുകച്ചില്‍, രക്തസ്രാവം തുടങ്ങി നിരവധി ലക്ഷണങ്ങള്‍ പൈ‌ത്സിനുള്ളത്. എന്നാല്‍ പലരുഅം രക്തസ്രാവം ഉണ്ടാകുന്നതുവരെ രോഗത്തെ മറച്ചു വയ്ക്കുന്നു. ഇത് മാനസികവും ശാരീരികവുമായ അസ്വസ്ഥതകള്‍ക്ക് കാരണമാകുകയും ചെയ്യുന്നു.

വസ്ത്രമഴിച്ചുള്ള പരിശോധനയ്ക്കു വിധേയനാകാന്‍ മടിയുള്ളതിനാല്‍ ഡോക്ടറെ കാണാന്‍ പോകാതെ കൊണ്ടുനടക്കുന്ന അസുഖം. അസുഖം മൂര്‍ച്ഛിച്ച് വസ്ത്രത്തില്‍പോലും രക്തക്കറ വരുന്ന അവസ്ഥയെത്തുമ്പോഴാണു പലരും ചികില്‍സ തേടാന്‍ ഒരുങ്ങുന്നത്. മലദ്വാരത്തിലുണ്ടാകുന്ന വെരിക്കോസ് രോഗമാണ് പൈല്‍സ്. പൈല്‍സ് അഥവാ മൂലക്കുരു (ആര്‍ശസ്) സിരയിലോ ലോഹിനിയിലോ ഉള്ള രക്തക്കുഴലുകളുടെ വികാസം മൂലമുണ്ടാകുന്ന ഒരു രോഗമാണ്. വികസിച്ച രക്തക്കുഴലുകള്‍ വീണ്ടും അമിതമായി വികസിക്കുകയോ മര്‍ദ്ദിക്കപ്പെടുകയോ ചെയ്താല്‍ അവ പൊട്ടി രക്തസ്രാവം ഉണ്ടാകും.

എന്നാല്‍ ഇത് വരാതിരിക്കാന്‍ അല്‍പ്പം ചില മുന്‍‌കരുതലുകള്‍ സ്വീകരിച്ചാല്‍ മാത്രം മതി. പ്രത്യേകിച്ച് യുവാക്കള്‍. കാരണം ഇപ്പോഴത്തെ ഭക്ഷണ ശീലങ്ങള്‍ മൂലക്കുരുവിന്റെ പ്രധാന കാരണമാണ്.  എരിവ്, പുളി, മസാലകള്‍ ഇവ അമിതമായി ചേര്‍ന്ന ആഹാരം കഴിക്കാതിരിക്കുക, ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ആഹാര സാധനങ്ങള്‍, ഉരുളക്കിഴങ്ങ്,കപ്പ, ചേമ്പ്, മാംസം, കോഴിമുട്ട മുതലായവ മിതമായി ഉപയോഗിക്കുക, നാരിന്റെ അംശം കൂടുതലുള്ള ആഹാരം, പച്ചക്കറികള്‍, ഇലക്കറികള്‍, പഴങ്ങള്‍ തുടങ്ങിയവ ധാരാളംകഴിക്കുക, ശുദ്ധജലം ധാരാളം കുടിക്കുക, ആഹാരസമയം കൃത്യമായി പാലിക്കുക, അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങള്‍ അവിവാഹിതരായ യുവാക്കള്‍ ശ്രദ്ധിച്ചേ തീരു. കാരണം ജോലി ഭാരംന്‍ തീര്‍ത്ത് എന്തെങ്കിലും കഴിക്കുനവര്‍ ഫാസ്റ്റ് ഫുഡ്ഡുകളേയാണ് കൂടുതലും ആശ്രയിക്കുന്നത്.

കൂടാതെ  ഒരേ നിലയില്‍ അധികസമയം നില്‍ക്കുന്നതും ഇരിക്കുന്നതും ഒഴിവാക്കുക, മലവും മൂത്രവും അധിക സമയം തടഞ്ഞു നിര്‍ത്തുന്നത് ഒഴിവാക്കുക, സ്ഥിരമായി വ്യായാമം ചെയ്യുക, മലവിസര്‍ജ്ജനത്തിനു വേണ്ടി മലം പുറപ്പെടുവിക്കുവാന്‍ ശക്തിയായി മുക്കാതിരിക്കുക, ശൌച്യത്തിനായി ചെറുചൂടുവെള്ളം ഉപയോഗിക്കുക, നിരപ്പില്ലാത്തതും കടുപ്പമുള്ളതുമായ പ്രതലത്തില്‍ അധികനേരം ഇരിക്കുന്നത് ഒഴിവാക്കുക, മദ്യപാനം, പുകവലി, പുകയില ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയുടെ ഉപയോഗം ഒഴിവാക്കുക, രാത്രിയില്‍ അധികം ഉറക്കമിളയ്ക്കുന്നതും പകല്‍ സമയങ്ങളില്‍ ആഹാരത്തിനുശേഷം സ്ഥിരമായി ഉറങ്ങുന്നതും ഒഴിവാക്കുക, ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനു മുന്‍പ് മലവിസര്‍ജനം നടത്തുക, പ്രകൃതി വിരുദ്ധ ലൈംഗിക വേഴ്ച ഒഴിവാക്കുക, അമിതഭാരം ഉയര്‍ത്തുന്നത് ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളും ജീവിതത്തിന്റെ ഭാഗമാക്കിയാ‍ല്‍ പറാം പൈല്‍‌സിനോട് ഗുഡ്ബൈ..
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

Share this Story:

Follow Webdunia Hindi