Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗ്യാസ് സ്റ്റൗ തോന്നിയ പോലെ ഉപയോഗിക്കരുത് ! പതിയിരിക്കുന്ന അപകടം

ഗ്യാസിന് ലീക്കുണ്ടോ എന്ന് ഇടയ്ക്കിടെ പരിശോധിക്കുന്നത് നല്ലതാണ്

ഗ്യാസ് സ്റ്റൗ തോന്നിയ പോലെ ഉപയോഗിക്കരുത് ! പതിയിരിക്കുന്ന അപകടം
, തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2023 (12:37 IST)
അടുക്കളയില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഗ്യാസ് സ്റ്റൗ. പാചകം എളുപ്പത്തിലും അനായാസവും ആക്കുന്നതില്‍ ഗ്യാസ് സ്റ്റൗവിന് വലിയ പങ്കുണ്ട്. എന്നാല്‍ അതീവ ശ്രദ്ധയോടെ വേണം സ്റ്റൗ ഉപയോഗിക്കാന്‍. ഗ്യാസ് വളരെ അപകടം നിറഞ്ഞ വസ്തുവാണ്. ചെറിയൊരു അശ്രദ്ധ മതി അപകടം ഉണ്ടാകാന്‍. 
 
ഗ്യാസിന് ലീക്കുണ്ടോ എന്ന് ഇടയ്ക്കിടെ പരിശോധിക്കുന്നത് നല്ലതാണ്. ഗ്യാസിന് അരികെ പോയി ഗ്യാസ് ലീക്കാകുന്നതിന്റെ മണം പുറത്തുവരുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. ഗ്യാസ് സ്റ്റൗ ഉപയോഗം കഴിഞ്ഞാല്‍ ഗ്യാസ് സിലിണ്ടര്‍ ഓഫ് ആക്കി ഇടുന്നത് വളരെ നല്ല കാര്യമാണ്. നമ്മള്‍ പലപ്പോഴും ഇത് ചെയ്യാന്‍ മറക്കുന്നു. എന്നാല്‍ പല അപകടങ്ങളും ഇതിലൂടെ ഒഴിവാക്കാന്‍ സാധിക്കും. ഉപയോഗിക്കാത്ത സമയത്ത് ഗ്യാസ് സ്റ്റൗ ഓഫ് ആക്കി ഇടുന്നത് ശീലമാക്കുക. സ്റ്റൗവില്‍ മാത്രമല്ല ഗ്യാസ് സിലിണ്ടറിലും ഓഫ് ചെയ്തിടണം. സ്റ്റൗ കത്തിക്കാന്‍ ഒരിക്കലും തീപ്പെട്ടി ഉപയോഗിക്കരുത്. ഗ്യാസ് ലൈറ്ററാണ് എല്ലാംകൊണ്ടും സുരക്ഷിതം. 
 
ഫയര്‍ ബ്ലാങ്കറ്റ് ഉപയോഗിച്ച് വേണം പാചകം ചെയ്യാന്‍ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. ചെറിയ രീതിയിലുള്ള അപകടങ്ങളെ തരണം ചെയ്യാന്‍ ഫയര്‍ ബ്ലാങ്കറ്റ് ഉപയോഗം സഹായിക്കും. ഗ്യാസ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം പാചകത്തിനു ഉപയോഗിക്കുന്ന പാത്രത്തിന്റെ പുറത്തേക്ക് തീ പോകുന്നത് ഒഴിവാക്കണം. എന്ത് സാധനം പാചകം ചെയ്യുമ്പോഴും ആ പാത്രത്തിന്റെ അടിഭാഗത്തേക്ക് ഉള്ള തീ മാത്രം മതി. പുറത്തേക്ക് തീ പോകുന്നത് ഒഴിവാക്കണം. അതിനനുസരിച്ച് ഗ്യാസ് കുറച്ചിടുകയാണ് വേണ്ടത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തലയില്‍ സോപ്പ് തേച്ചു കുളിക്കരുത്; അറിഞ്ഞിരിക്കാം ദൂഷ്യഫലങ്ങള്‍