Webdunia - Bharat's app for daily news and videos

Install App

കുഞ്ഞ് ഉറക്കത്തിലോ പാതി ഉറക്കത്തിലോ ആയിരിക്കുമ്പോള്‍ ഒരിക്കലും മുലയുട്ടരുത്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 16 ഓഗസ്റ്റ് 2023 (09:51 IST)
ആദ്യമയി കുഞ്ഞിനെ മുലയൂട്ടുന്ന അമ്മമാര്‍ അതിനായി നേരത്തെ തന്നെ തയ്യാറെടുക്കണം എന്ന് പ്രായമുളവര്‍ ഉപദേശിക്കാറുണ്ട്. ഇത് വെറുതെയല്ല. കുഞ്ഞിന് മുലയൂട്ടുന്ന അമ്മമാര്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കില്‍ കുഞ്ഞിന്റെ ആരോഗ്യത്തെ അത് ദോഷകരമായി ബാധിക്കും. ചില അശ്രദ്ധകള്‍ അപകടങ്ങള്‍ക്കും കാരണമാകും.
 
ഇതില്‍ ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യമാണ് കുഞ്ഞ് ഉറക്കത്തിലോ പാതി ഉറക്കത്തിലോ ഉള്ളപ്പോള്‍ ഒരിക്കലും മുലയുട്ടരുത് എന്നത്. ഇത് വലിയ അപകടങ്ങള്‍ക്ക് വഴിവക്കും. കുഞ്ഞ് ഉറക്കത്തിലായിരിക്കുമ്പോള്‍ മുലയൂട്ടുന്നത് കുഞ്ഞിന് ശ്വാസ തടസം ഉണ്ടാകുന്നതിനും തൊണ്ടയില്‍ മുലപ്പാല്‍ അടിഞ്ഞുകൂടുതന്നതിനും കാരണമാകും.
 
കുഞ്ഞിനെ ഇടതുതോളില്‍ കിടത്തി കൈകൊണ്ട് കുഞ്ഞിനെ പുറത്ത് തട്ടി ഉള്ളിലുള്ള വായു പുറത്തു കളഞ്ഞുകൊണ്ടാണ് മുലയൂട്ടേണ്ടത്. കുഞ്ഞിന് ശ്വാസതടസം ഉണ്ടാകുന്നില്ല എന്ന കാര്യം അമ്മ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. മുലയുട്ടുന്ന അമ്മമാര്‍ പോഷക സമൃദ്ധമായ ആഹാരം കഴിക്കണം എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.
 
പ്രസംവം കഴിഞ്ഞ ആദ്യ ദിവസങ്ങാളില്‍ വരുന്ന ഇളം മഞ്ഞ നിറമുള്ള മുലപ്പാല്‍ കുഞ്ഞിന് നിര്‍ബന്ധമായും നല്‍കിയിരിക്കണം. ഇതാണ് കുഞ്ഞിന്റെ രോഗപ്രതിരോധ ശേഷിക്കായുള്ള ആദ്യ പോഷണം. ഒരു മുലയില്‍ നിന്നും മാത്രം മുല കുടിക്കാന്‍ കുഞ്ഞിനെ അനുവദിക്കരുത് ഇരുമുലകളിലും മാറി മാറി വേണം മുലയൂട്ടാന്‍. മുലയില്‍ നിന്നും അല്‍പം പാല്‍ പിഴിഞ്ഞു കളഞ്ഞതിന് ശേഷമേ കുഞ്ഞിനെ മുലയൂട്ടാവൂ എന്ന കാര്യവും ശ്രദ്ധിക്കണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭക്ഷണത്തില്‍ നിന്നും പോഷകങ്ങളെ ശരീരത്തിന് ആഗീരണം ചെയ്യാന്‍ ഈ സപ്ലിമെന്റ് സഹായിക്കും

വെറും വയറ്റില്‍ ചൂടുവെള്ളം കുടിക്കുന്ന ശീലമുണ്ടോ? ഗുണങ്ങള്‍ നിരവധി

വിറ്റാമിന്‍ സി കുറവാണോ, ഏറ്റവും ഫലപ്രദമായ ഭക്ഷണങ്ങള്‍ ഇവയാണ്

പരിപ്പും പയറുമെല്ലാം കഴിച്ച് ഗ്യാസ് കയറാതിരിക്കാൻ എന്ത് ചെയ്യാം?

ചെവിയുടെ ആകൃതി പറയും നിങ്ങളുടെ സ്വഭാവം !

അടുത്ത ലേഖനം
Show comments