Select Your Language

Notifications

webdunia
webdunia
webdunia
webdunia

നഖങ്ങള്‍ പൊടിയുന്നു, ദേഹം വേദന, ദന്തക്ഷയം? നിങ്ങള്‍ക്ക് പ്രോട്ടീന്‍ കുറവാണ്!

Protein Deficient Signs

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 18 നവം‌ബര്‍ 2024 (16:28 IST)
ശരീരത്തിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിന് അത്യാവശ്യമാണ് പ്രോട്ടീന്‍. നമ്മുടെ ശരീരം ആരോഗ്യത്തോടെ ഇരിക്കാന്‍ നാം ദിവസവും ഒരു നിശ്ചിത അളവ് പ്രോട്ടീന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കണം. പ്രോട്ടീന്റെ അഭാവം ശരീരത്തില്‍ പല പ്രശ്‌നങ്ങളും ഉണ്ടാക്കിയേക്കാം. അമിതമായ ക്ഷീണമാണ് പ്രോട്ടീന്‍ കുറവിന്റെ ആദ്യ ലക്ഷണം. എപ്പോഴും ക്ഷീണം ആയിരിക്കും. അതോടൊപ്പം മുടികൊഴിച്ചില്‍, കാല്‍പാദങ്ങളില്‍ നീര്, മസില്‍ നഷ്ടപ്പെടുക, നഖങ്ങള്‍ വേഗത്തില്‍ പൊടിഞ്ഞുപോവുക, ത്വക്ക് രോഗങ്ങള്‍, ദന്തക്ഷയം, ഹോര്‍മോണ്‍ വ്യതിയാനം മൂലമുണ്ടാകുന്ന മൂഡ് സ്വിംഗ്‌സ്, ക്രമരഹിതമായ ആര്‍ത്തവം, മസില്‍ പെയിന്‍, കാലുവേദന, ശരിയായി നിവര്‍ന്നു നടക്കാന്‍ പറ്റാതിരിക്കുക, ദഹന പ്രശ്‌നങ്ങള്‍ എന്നിവയൊക്കെ പ്രോട്ടീന്‍ കുറവുമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളാണ്. 
 
ഇത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ നമ്മുടെ നിത്യജീവിതത്തില്‍ തന്നെ ദോഷകരമായി ബാധിക്കാം. അതുമാത്രമല്ല മറ്റ് ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാം. അതുകൊണ്ട് കഴിവതും ആഹാരത്തില്‍ കൃത്യമായ പ്രോട്ടീന്‍ ഉള്‍പ്പെടുത്തേണ്ടതാണ്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ആവശ്യമെങ്കില്‍ ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം പ്രോട്ടീന്‍ സപ്ലിമെന്റുകള്‍ കഴിക്കാവുന്നതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്‌നേഹത്തോടെ പെരുമാറുമെങ്കിലും ഇവര്‍ ആവശ്യത്തിന് സഹായിക്കില്ല, നിങ്ങള്‍ ഇങ്ങനെയാണോ!