Blue Berry: ബ്ലൂബെറി സൂപ്പറാണ്, ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്നറിയാം
ആരോഗ്യത്തിന്റെ കാര്യത്തിലും ബ്ലൂ ബെറി സൂപ്പറാണ്.
ബ്ലൂബെറി ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്. പ്രത്യേകിച്ച് ഫ്ലേവനോയ്ഡുകൾ എന്നറിയപ്പെടുന്ന പോളിഫെനോൾ ആന്റിഓക്‌സിഡന്റ്. ബ്ലൂബെറികൾക്ക് ആഴത്തിലുള്ള നീല-പർപ്പിൾ നിറം നൽകുന്ന പ്രധാന ഫ്ലേവനോയ്ഡുകളാണ് ആന്തോസയാനിനുകൾ. മധുരവും രുചികരവും മാത്രമല്ല, ആരോഗ്യത്തിന്റെ കാര്യത്തിലും ബ്ലൂ ബെറി സൂപ്പറാണ്.
പഠനങ്ങൾ അനുസരിച്ച്, ബ്ലൂബെറി പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ, നാരുകൾ എന്നിവയാൽ നിറഞ്ഞതാണ് ബ്ലൂബെറി. ബ്ലൂബെറി കഴിക്കുന്നത് രക്തത്തിലെ ആന്റിഓക്‌സിഡന്റുകളുടെ അളവ് വർദ്ധിപ്പിക്കുമെന്ന് ശാസ്ത്രജ്ഞർ തെളിയിച്ചിട്ടുണ്ട്.
ധാരാളം ബ്ലൂബെറി കഴിക്കുന്നത് കോശജ്വലന അവസ്ഥകളുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യതയും കുറയ്ക്കുന്നു. മാത്രമല്ല, ഇവ ദിവസവും കഴിക്കുന്നത് ഉപാപചയ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്താനും ഗുണം ചെയ്യുന്നു.
ബ്ലൂബെറി കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. അവയുടെ ഫൈറ്റോകെമിക്കലുകളും നാരുകളും രക്തസമ്മർദ്ദം കുറയ്ക്കുകയും കൊളസ്ട്രോൾ സന്തുലിതമാക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. ബ്ലൂബെറിയുടെ പതിവ് ഉപഭോഗം ഹൃദയത്തെ സഹായിക്കുകയും ന്യൂറോഡീജനറേറ്റീവ് രോഗങ്ങൾ, ദഹനപ്രശ്‌നങ്ങൾ എന്നിവയിൽ നിന്നു സംരക്ഷിക്കുകയും ചെയ്യുന്നു.